ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്; പ്രവാസി മലയാളികൾക്ക് ആശ്വാസ വാക്കുകളുമായി മോഹൻലാൽ; വീഡിയോ..!!
ലോകം മുഴുവൻ കൊറോണക്ക് എതിരെ പൊരുതുമ്പോൾ ധീരമായ പ്രവർത്തനങ്ങൾ ആണ് കേരളത്തിൽ അടക്കം നടക്കുന്നത്. അതെ സമയം മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസം അമ്പത് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
അതോടൊപ്പം തന്നെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസ വാക്കുകളുമായി കഴിഞ്ഞ ദിവസം മോഹൻലാൽ വീഡിയോ കോൺഫെറെൻസിങ്ങിൽ എത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാൽ പ്രവാസികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന വാക്കുകളും ആയി എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ..
“ഒരു മഹാമാരിയിൽ നിന്നും മോചിതർ ആകാൻ വേണ്ടി എല്ലായിടത്തും ഉള്ള മനുഷ്യർ പൊരുതിക്കൊണ്ട് ഇരിക്കുകയാണ്. ഞാനും നിങ്ങളും ഈ ലോകത്ത് നമുക്ക് നേരിട്ട് അറിയാത്തവരും ഒക്കെ നമുക്ക് കാണാൻ പോലും കഴിയാത്ത ശത്രുവിന് എതിരെ പ്രതിരോധം തീർക്കാൻ കൈ കഴുകി മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വീട്ടിൽ നിന്നും പുറത്തിറങ്ങാതെയുള്ള പോരാട്ടം.
ഇതല്ലാതെ നമുക്ക് വേറെ മാർഗങ്ങൾ ഇല്ല. ഞാൻ ഈ സംസാരിക്കുന്നത് നിങ്ങളോടു ആണ്. എല്ലാ പ്രവാസി മലയാളികളോടും എന്റെ പ്രിയപ്പെട്ടവരോടും. അവിടെയും അവിടത്തെ ഭരണാധികാരികൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം പാലിക്കണം എന്ന് ഞാനും അഭ്യർത്ഥിക്കുന്നു. എനിക്ക് അറിയാം നിങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നാട്ടിൽ ഉള്ള കുടുംബങ്ങളെ ഓർത്തു ജോലിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ ഓർത്തു സ്വന്തം സുരക്ഷിതത്വത്തെ ഓർത്തു നിങ്ങൾ വല്ലാതെ വീർപ്പു മുട്ടുന്നുണ്ടാവും പക്ഷെ ഈ സമയത്ത് ഇത്തരത്തിൽ ഉള്ള ഉത്‌കണ്ഠ നമ്മളെ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോകുകയുള്ളൂ.
കൂടെ ആരും ഇല്ല എന്ന തോന്നൽ ആദ്യം മനസ്സിൽ നിന്നും എടുത്ത് മാറ്റുക. എല്ലാവരും ഉണ്ട് നമ്മൾ എല്ലാവരും ഉണ്ട്. ഒരുമിച്ചു തന്നെ ഉണ്ട് ശരീരം കൊണ്ട് അകലങ്ങളിൽ ആണെങ്കിലും മനസ് കൊണ്ട് നമ്മൾ എത്ര അടുത്താണ്. ഈ കാലവും കടന്നു പോകും. പോയതൊക്കെ നമ്മൾ വീണ്ടെടുക്കും. ഉള്ളിൽ മുളപൊട്ടിയ അശുഭ ചിന്തകളെ പറിച്ചെറിയൂ. നല്ല ചിന്തകളുടെ വിത്തുകൾ മുളക്കട്ടെ.. മോഹൻലാൽ പറയുന്നു.