എവിടെ ചെന്നാലും ഏറെ ആരാധകർ ഉള്ള മലയാളി നടൻ ആണ് മോഹൻലാൽ, ഏവർക്കും എപ്പോഴും അറിയേണ്ട വിഷയമാണ് മോഹൻലാലിന്റെ രാഷ്ട്രീയം, കഴിഞ്ഞ ദിവസം കോഴിക്കോടിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ആണ് ആരാധകൻ മോഹൻലാലിനോട് ചോദ്യങ്ങളുമായി എത്തിയത്, സിനിമ പരിഡോസ് ക്ലബ്ബിൽ ആണ് ആരാധകൻ ഈ പോസ്റ്റ് ഷെയർ ചെയ്തത് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാൽ . Excitement ഇന്റെ പാരമ്യത്തിൽ എത്തിയത് കൊണ്ടാവാം ആദ്യം തന്നെ കുറെ സെൽഫികളും വിഡിയോകളും ചറ പറ എടുത്തു. മോർണിംഗ് ഫ്ലൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്. ലാലേട്ടൻ ഫ്ലൈറ്റിൽ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോൾ അദ്ദേഹത്തോട് കുറെ വിശേഷങ്ങൾ ചോദിച്ചു. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു .
അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു.
കോഴിക്കോടേക്ക് ഷൂട്ടിംഗ് ആവശ്യമായാണോ പോകുന്നത്..?
അല്ല, ഫാമിലി ഫങ്ക്ഷൻ. ഒരു കല്യാണം
ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂർ ഉണ്ടാവുമെന്നാണല്ലോ കേട്ടത്. എന്നാൽ ഇന്ന് ആന്റണിച്ചേട്ടൻ ഇല്ലേ ?
(സ്വതസിദ്ധമായ ചിരി ) ഉണ്ടല്ലോ. ആന്റണി ആണ് എന്നെ കോഴിക്കോടു നിന്നു പിക്ക് ചെയ്യുന്നത്.
പിന്നീട് മരക്കാർ ചിത്രത്തെ കുറിച്ചും, അടുത്ത ചിത്രത്തെ കുറിച്ചും ആരാധകൻ ചോദ്യങ്ങൾ ഉന്നയിച്ചത്, മരക്കാർ എന്നും കഴിയും എന്നുള്ള ചോദ്യത്തിന് അടുത്ത വർഷം മാർച്ചോടെ ആണ് അവസാനിക്കുന്നത് എന്നായിരുന്നു മറുപടി, അതിന് ശേഷം സൂര്യ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യും എന്നും മോഹൻലാൽ പറയുന്നു.
ഇതിനെല്ലാം മുകളിൽ ആയിരുന്നു ആരാധകന്റെ അടുത്ത ചോദ്യം, പക്ഷെ ഉത്തരം ഇങ്ങനെ ആയിരുന്നു
ചോദ്യം; ബാലിശമായ ചോദ്യമാണെന്നറിയാം, എന്നാലും ചോദിക്കുന്നു. ലാലേട്ടന്റെ ഫേസ് ബുക്ക്, ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ, ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു
ഉത്തരം ഇങ്ങനെ; ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം. ആയാലെന്തു ആയില്ലെങ്കില്ലെന്തു. ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.
അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാൻ ഇരുന്നു.
പിന്നീടുള്ള ആരാധകന്റെ ചോദ്യം പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാത്തത് എന്താണ് എന്നായിരുന്നു, എന്നാൽ ലൂസിഫറും ഒടിയനിലും നവഗതർ ആയിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ ആരാധകന്റെ അടുത്ത ചോദ്യം അവർ ഒക്കെ പ്രശസ്തർ അല്ലെ എന്നായിരുന്നു, എന്നാൽ മോഹൻലാൽ സിംപിൾ മറുപടി ആയിരുന്നു നൽകിയത്, സിനിമയെ കുറിച്ച് അറിയാവുർന്നവർക്ക് അല്ലെ അവസരം നൽകാൻ കഴിയൂ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി, ഏറെ ക്ഷീണിതനായി തോന്നിയ മോഹൻലാൽ ഉറക്കത്തിലേക്ക് കടന്നപ്പോൾ ഉണർത്തി കൂടുതൽ ചോദിക്കാൻ തോന്നിയില്ല എന്നും ആരാധകൻ പറയുന്നു.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…