മലയാളത്തിൽ അകാലത്തിൽ വിടപറഞ്ഞുപോയ നടിയാണ് മോനിഷ ഉണ്ണി. വെറും 22 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു താരം വാഹന അപകടത്തിൽ മോനിഷ അഭിനയ ലോകത്തിന്റെ പീക് ലെവലിൽ നിൽക്കുമ്പോൾ പോകുന്നത്.
പതിനാറാം വയസിൽ ആദ്യ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയ താരം ആണ് മോനിഷ. തികഞ്ഞ അഭിനയ പ്രതിഭ ആയിരുന്നു താരം. നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിൽ എത്തുന്നത്.
ആദ്യ ചിത്രത്തിൽ നായകനായി എത്തിയത് വിനീത് ആയിരുന്നു. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള മോനിഷക്കൊപ്പം വമ്പൻ വിജയ ചിത്രങ്ങളിൽ എത്തിയ ജോഡിയാണ് വിനീതിന്റേത്.
നഖക്ഷതങ്ങൾ കൂടാതെ കമലദളത്തിലും ചമ്പക്കുളത്തച്ഛനിലും ഇരുവരും ജോഡികൾ ആയി എത്തി. ഇരുവരും ഒന്നിച്ചതോടെ പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പുകൾ പരന്നിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
അന്ന് പ്രചരിച്ച വാർത്തകളിൽ ഒന്ന് മോനിഷയും വിനീതും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ളത് ആയിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള പ്രണയ സീനുകൾ തന്നെ ആയിരുന്നു ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കാനുള്ള കാരണം.
എന്നാ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രം ആയിരുന്നു എന്ന് വിനീത് പറയുന്നു. ഞങ്ങൾ ഒന്നിച്ചുള്ള സിനിമകൾ എല്ലാം ഹിറ്റ് ആയി മാറിയതോടെ ആയിരുന്നു പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പരന്നത്.
ഇത്തരത്തിൽ പരന്ന പ്രണയ വാർത്തകൾ അറിഞ്ഞു മോനിഷ ഒരിക്കൽ എന്നോട് ചോദിച്ചത് നമുക്ക് റൊമാൻസ് ചെയ്താലോ എന്ന് ആയിരുന്നു. തമാശയായി ആയിരുന്നു ചോദ്യം. അടുത്ത സൗഹൃദ വലയത്തിൽ ഉള്ള ആളുകളോട് മാത്രം ആയിരുന്നു മോനിഷ അടുപ്പം കാണിച്ചിരുന്നത്.
മോനിഷയുടെ വിയോഗത്തിന് ശേഷവും ആ കുടുംബവുമായി നല്ല ബന്ധത്തിൽ ആയിരുന്നു താൻ എന്ന് വിനീത് പറയുന്നു. ഋതു ഭേദം , കനകാംബരങ്ങൾ , നഖക്ഷതങ്ങൾ , ചമ്പകുളന്തച്ചൻ , കമലദളം എന്നി ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.
1984 ആയിരുന്നു മോനിഷ അഭിനയ ലോകത്തിൽ പതിനാറാം വയസിൽ എത്തുന്നത്. തുടർന്ന് 22 വയസിൽ ആയിരുന്നു താരത്തിന്റെ മരണം. ഇരുപത്തിയഞ്ചോളം സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…