അവസാനം നയൻതാര വിവാഹിതയാകുന്നു; ഏറെക്കാലത്തെ പ്രണയം പൂവണിയുന്നു..!!
തെന്നിന്ത്യൻ ലേഡി സുപ്പർസ്റ്റാർ നയൻതാര വിവാഹിതയാകുന്നു. കഴിഞ്ഞ നാല് വർഷമായി നായനതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും പ്രണയത്തിൽ ആണ്. ഇരുവരുടെയും വിവാഹ നിശ്ചയം നവംബറിൽ ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ഇരുവരുടെയും വിവാഹ, തമിഴ് കേരള ആചാര പ്രകാരം ഉണ്ടാകും എന്നും നയൻ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ വിവാഹം നടത്താൻ ആണ് തീരുമാനം.
ഒരു സിനിമ അവാർഡ് പരിപാടിക്കിടെ ‘ഭാവവരൻ’ എന്ന് നയൻതാര വിഗ്‌നേഷിനെ അഭിസംഭോധന ചെയ്തതോടെയാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ആരംഭിച്ചത്.
വിഗ്‌നേഷ് സംവിധാനം ചെയ്ത ‘നാനും റൌഡി താൻ’ എന്ന ചിത്രത്തില്‍ നയൻതാര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. സിനിമ തിരക്കുകൾക്കിടയിലും ഇരുവരും തമ്മിൽ കാണാനും സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കായ് പങ്കുവെയ്ക്കാറുമുണ്ട്.