മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നിന്നും അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴിലേക്ക് ചേക്കേറുമ്പോൾ നയൻതാര പോലും കരുതിക്കാണില്ല ഇന്നത്തെ പോലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധ നേടുന്ന തെന്നിന്ത്യൻ നായികയായി മാറുമെന്ന്.
മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഹിന്ദിയിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ നായികാ നടിയായി നയൻതാര തുടരുമ്പോഴും അതിനൊക്കെ അപ്പുറമായി ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു നയൻതാരയുടെ ജീവിതം. മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറുന്ന സമയത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരവുമായി ചേർന്ന് അന്നത്തെ ഗോസിപ്പ് വാരികകളിൽ നിറഞ്ഞ് നിന്ന പേരായിരുന്നു നയന്താരയുടേത്.
തുടർന്ന് തമിഴകത്തെ ശരത് കുമാറിന്റെ നായികയായി തുടങ്ങിയ നയൻസ് ചിമ്പുവുമായി പ്രണയത്തിലായി. കോളിളക്കം സൃഷ്ടിച്ച പ്രണയം എങ്ങുമെത്താതെ അവസാനിച്ചു. തുടർന്ന് നടനും സംവിധായകനും ഡാൻസ് കിങ്‌മായ പ്രഭുദേവയുടെമായുള്ള കൊടുമ്പിരികൊണ്ട പ്രണയം. ദേഹത്ത് പ്രഭുദേവയുടെ പേര് പച്ച കുത്തുക വരെ ചെയ്തു നയൻസ്. എന്നാൽ ഭാര്യയും കുടുംബവുമുള്ള പ്രഭുദേവയുടെ ജീവിതത്തിൽ നിന്നും സത്യങ്ങൾ മനസിലാക്കി മാനസാന്തരപ്പെട്ട് നയൻതാര പടിയിറങ്ങി.
അവിടെയും കൊണ്ട് അവസാനിച്ചില്ല നയൻതാരയുടെ ഒരു കുടുംബ ജീവിതം നയിക്കാനുള്ള മോഹം. പിന്നീട് നാനും റൗഡി താൻ എന്ന ചിത്രത്തിലെ സംവിധായകൻ വിഗ്നേഷ് ശിവനുമായി ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് അടുക്കുന്ന നയൻതാരയ്ക്ക് തന്റെ മൂന്നാം പ്രണയം അവിടെ നിന്നും തുടങ്ങുക ആയിരുന്നു. പിന്നീട് ഇരുവരും ലിവിങ് ടുഗതർ ജീവിതം തുടങ്ങുന്നത്.
വിവാദങ്ങൾ ഉണ്ടാക്കാതെ സ്വകര്യതകളിൽ മാത്രമായി മാറിയ പ്രണയം. 2015 ആയിരുന്നു നാനും റൗഡി താൻ എന്ന ചിത്രം വരുന്നത് അന്ന് തുടങ്ങിയ ഇഷ്ടം ഇന്നും തുടരുന്നു. ഒന്നിക്കണം എന്നുള്ള അവസാന മോഹത്തിലേക്ക് എത്തിയപ്പോൾ നയൻതാരയും വിഗ്നേഷ് ശിവനും 2022 ജൂൺ ഒമ്പതിന് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെ സാക്ഷിയാക്കി വിവാഹം കഴിക്കുന്നു.
മഹാബലിപുരത്തിൽ ഉള്ള വിവാഹത്തിൽ ഷാരൂഖ് ഖാനും കമൽ ഹാസനും രജനികാന്തും മണി രത്‌നവും സൂര്യയും വിജയ് സേതുപതിയും അടക്കം ഇന്ത്യയിൽ സിനിമയിലെ ഒട്ടേറെ താരങ്ങൾ പങ്കെടുത്തു. വിവാഹം കഴിഞ്ഞു ഹണിമൂണും എല്ലാമായി അവർ രണ്ടുപേരും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് വീണ്ടും ഒതുങ്ങി കൂടിയപ്പോൾ വീണ്ടും വിവാദമെന്ന വേദന നയന്താരയിലേക്ക് എത്തുകയാണ്. ഇത്തവണ പ്രണയമല്ല നയൻതാരയെ ചതിച്ചത്.
ആഗ്രഹിച്ച് മോഹിച്ച് ഒരു അമ്മയായത് തന്നെ ആയിരുന്നു. സറോഗസി വഴി അല്ലെങ്കിൽ വാടക ഗർഭ പത്രം വഴി അമ്മയായപ്പോൾ അതും സഹിക്കുന്നില്ല പലർക്കും. എന്നാൽ എല്ലാ വിവാദങ്ങളും പോലെ ഇതും നയൻതാര അതിജീവിക്കുക തന്നെ ചെയ്യും. അവർ ഒരു പോരാളിയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…