വിവാഹം കഴിഞ്ഞു വെറും നാല് മാസങ്ങൾ തികയുമ്പോൾ അമ്മയായിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവൻ തന്റെ ട്വിറ്ററിൽ കൂടിയാണ് ലോകത്തിനെ അറിയിച്ചത്. ഇരുവർക്കും ഇരട്ട കുട്ടികൾ ആണ് ജനിച്ചിരിക്കുന്നത്.
എന്നാൽ വിവാഹം കഴിഞ്ഞു വെറും നാലാം മാസം തന്നെ കുഞ്ഞു ജനിച്ചതിൽ കൂടി നിരവധി ട്രോളുകളും ഒപ്പം കളിയാക്കലുകളും സംശയങ്ങളും ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ച ആക്കുന്നത്. പലരും നയൻതാരയുടെ വിവാഹ സമയത്തിലെ ഫോട്ടോ വരെ പരിശോധന നടത്തുകയും ഇരട്ട കുട്ടികൾ ആണെങ്കിൽ അതിനുള്ള വയറൊന്നും നയൻതാരയ്ക്ക് വിവാഹ സമയത്തിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുള്ളത് അടക്കമുള്ള ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ വിഗ്നേഷ് ശിവനും ഭാര്യ നയന്താരക്കും കുട്ടി ജനിച്ചിരിക്കുന്നത് സറോഗസി വഴിയാണ് എന്നുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ദേശിയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ട് കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചു. കുട്ടികൾ ഉണ്ടായ വിവരം ഭർത്താവും സംവിധായകുമായ വിഗ്നേഷ് ശിവൻ ആണ് ട്വിറ്റെർ വഴി അറിയിച്ചത്. ഇരട്ട ആൺകുട്ടികൾ ആണ് ഇരുവർക്കും ജനിച്ചത്. 2022 ജൂൺ 9 ആയിരുന്നു വിഘ്‌നേഷും നയൻതാരയും തമ്മിൽ ഉള്ള വിവാഹം നടക്കുന്നത്. വിവാഹം നടന്നു വെറും നാല് മാസങ്ങൾ ഇന്ന് തികയുമ്പോൾ ആണ് നയന്താരക്കും വിഗ്നേഷ് ശിവനും കുട്ടികൾ ജനിക്കുന്നത്.
നയൻതാര അമ്മയാകാൻ പോകുന്നു എന്നുള്ള സൂചനകൾ നേരത്തെ തന്നെ ദമ്പതികൾ ട്വിറ്റെർ വഴി സൂചിപ്പിച്ചിരുന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ എന്നാണ് വിവരം. ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഇരട്ട കുട്ടികൾ, ഞങ്ങളുടെ പൂർവികരുടെ എല്ലാം പ്രാർത്ഥനയും പൂർവികരുടെ അനുഗ്രഹങ്ങളും ഇരട്ട കുട്ടികളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെയും പ്രാർത്ഥനകൾ വേണം. ഉയിർ ഉലകം എന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്. ഏറെ നാളുകൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഈ കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹം കഴിക്കുന്നത്.
നയൻതാര നായികയായി എത്തിയ നാനും റൗഡി തൻ എന്ന ചിത്രത്തിൽ സംവിധായകായി എത്തിയ വിഗ്നേഷ് ശിവനുമായി നയൻതാര അടുപ്പത്തിൽ ആകുക ആയിരുന്നു. മഹാബലിപുരത്തിൽ വെച്ചായിരുന്നു ഷാരൂഖ് ഖാൻ അടക്കം വമ്പൻ താരങ്ങൾ എത്തിയ നയൻതാരയുടെ വിവാഹം നടക്കുന്നത്. വാടക ഗർഭ പാത്രത്തിൽ കൂടിയാണ് നയൻതാര അമ്മയായത്.
ഇതിനെയാണ് സറോഗസി എന്ന് പറയുന്നത്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാരായ ആളുകൾ വരെ ഇപ്പോൾ വാടക ഗർഭ പത്രം വഴി കുട്ടികൾക്ക് എന്ന സ്വപ്നം പ്രവർത്തിക മാക്കുന്നുണ്ട്. നയന്താരയല്ല ആദ്യമായി വാടക ഗർഭ പാത്രത്തിൽ കൂടി അമ്മയായ സെലിബ്രിറ്റി. ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്ക ചോപ്രയും പ്രീതി സിന്റ, ശില്പ ഷെട്ടി, സണ്ണി ലീയോണി, തുടങ്ങിയവരെല്ലാം ഇത്തരത്തിൽ അമ്മമാരായ ആളുകൾ ആണ്.
മറ്റൊരു ദമ്പതികളുടെ ഭ്രൂ.ണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികൾക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന പ്രക്രീയ ആണ് സറോഗസി അഥവാ വാടക ഗർഭ പത്രം എന്ന് പറയുന്നത്. പഴയ കാലത്തിൽ വാടക ഗർഭ പത്രത്തിലെ അണ്ഡവും പുരുഷ ബീ.ജവും ചേർന്നാണ് കുട്ടികൾ ജനിക്കുന്നത് എങ്കിൽ ഇപ്പോൾ നൂതന രീതികൾ വന്നുകഴിഞ്ഞു.
അതിൽ കൂടി കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അ.ണ്ഡവും ബീ.ജവും സംയോജിപ്പിച്ച ശേഷം പ്രസവിക്കാൻ തയ്യാറുള്ള സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കുകയും തുടർന്ന് പ്രസവിക്കുന്ന കുഞ്ഞിനെ അതിന്റെ മാതാപിതാക്കൾക്കും നൽകുന്ന ഗെസ്റ്റേഷനല്‍ സറോഗസി എന്ന നൂതന രീതിയിൽ ഇപ്പോൾ ഉണ്ട്.
ഇത്തരത്തിൽ ആയിരിക്കും നയൻതാരയും വിഗ്നേഷ് ശിവനും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കേറിയ താരമാണ് നയൻതാര. ഗർഭം ധരിച്ചതിന് ശേഷമുള്ള പത്ത് മാസങ്ങൾ പ്രസവാനന്തരമുള്ള മൂന്നോ നാലോ മാസങ്ങൾ നീണ്ട വിശ്രമമോ ഇത് ആവശ്യമായി വരില്ല എന്നുള്ളതുകൊണ്ട് തന്നെയാണ് താരങ്ങൾ ഇത്തരത്തിൽ ഉള്ള രീതികൾ പ്രാവർത്തികം ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…