ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ എയർപോർട്ടിൽ വെച്ച് എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതര പരിക്ക്, മുംബയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിസംബർ 14ന് റിലീസ് ചെയ്യുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, പോസ്റ്റർ ഡിസൈൻ തുടങ്ങി നിരവധി വർക്കുകൾ ഇനിയും പൂർത്തികരിക്കാൻ ഉണ്ട്. എല്ലാ വർക്കുകൾക്ക് സംവിധായകൻ നേരിട്ടാണ് നേതൃത്വം നൽകുന്നത്. ഈ ആഴ്ച സെൻസർ ചെയ്യാൻ ഉള്ള ചിത്രത്തിന്റെ അവസാന ഘട്ട വർക്കിൽ ആണ് ശ്രീകുമാർ മേനോനും സംഘവും, രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമുള്ള സാഹചര്യത്തിൽ ബാക്കിയുള്ള പ്രവർത്തനങ്ങൾ എങ്ങനെ പൂർത്തീകരിക്കും എന്ന ആശങ്കയിൽ ആണ് ഒടിയൻ ടീം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…