കടുത്ത മോഹൻലാൽ ആരാധകൻ ആണ് ചെറായി അയ്യമ്പിള്ളി സ്വദേശിയായ രാമു. പരമ്പരാഗത കൊതുപണിക്കാരൻ ആണ് രാമു, 24 വർഷമായി കൊത്തു ജോലികൾ ചെയ്യുന്ന രാമു, ആളുകൾക്ക് ആവശ്യാനുണസരണം പാഴ്ത്തടികളിൽ കൊത്തു പണികളും, പ്രതിമകളും ചെയ്‌തു കൊടുക്കും, നിരവധി അവാർഡുകൾ നേടിയ ഈ പ്രതിഭ മോഹൻലാലിന്റെ ഒടിയൻ മാണിക്യന്റെ പ്രതിമ മരത്തിൽ തീർത്താണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
ഒന്നര മാസത്തെ പരിശ്രമം കൊണ്ടു ഓടിയൻ മാണിക്യനെ മരത്തിൽ ആവാഹിച്ചു, ആ പ്രതിമ ലാലേട്ടന്, തന്റെ ആരാധനാ ദൈവത്തിന് നേരിട്ട് കൈമാറണം എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം.
അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി എന്നിവരുടെയും പ്രതിമ നിർമാണത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മരങ്ങൾ കൊണ്ടുള്ള പ്രതിമയുടെ ഒരു മ്യുസിയം തുടങ്ങണം എന്ന് തന്നെയാണ് ജീവിത ദുരിതങ്ങളിൽ മുന്നേറുന്ന ഈ കലാകാരന്റെ ആഗ്രഹം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…