വിവാദ പരാമർശങ്ങൾക്ക് സിനിമ ജീവിതത്തിൽ തകർച്ച നേരിടുന്ന നടിയാണ് പാർവതി. കഴിഞ്ഞ നാല് വർഷങ്ങൾക്ക് ഇടെ അഭിനയിച്ച 90% ചിത്രങ്ങളും വിജയം നേടിയിട്ടും, മികച്ച അഭിനയ ശേഷിയുള്ള നടിയായിട്ടും സിനിമയിൽ നിന്നും വലിയ അവഗണനയാണ് നടിക്ക് ലഭിക്കുന്നത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ സ്ത്രീ വിരുദ്ധ കഥാപാത്രം ആണ് മമ്മൂട്ടി ചെയ്തത് എന്നും മമ്മൂട്ടിയെ പോലെ ഒരു നടൻ ഇത്തരത്തിൽ ഒരു ചിത്രത്തിൽ അഭിനയിച്ചത് അപമാനകരം ആണെന്നുമാണ് കഴിഞ്ഞ വർഷം പാർവ്വതി നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രധാനം. കൂടാതെ സ്ത്രീ മഹത്വ വൽക്കാരിക്കാതെ ഉള്ള ചിത്രങ്ങളിൽ അഭിനയിക്കുക ഇല്ല എന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ തിരുത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്.
കഴിഞ്ഞ വർഷം നടത്തിയ പരാമർശങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായോ എന്ന ചോദ്യത്തിന് മറുപടിയായി ആണ് പാർവതിയുടെ വെളിപ്പെടുത്തൽ.
” താൻ ഒരിക്കലും മമ്മൂട്ടിയെ കുറിച്ചു പരാമർശം നടത്തിയിട്ടില്ല എന്നും, സിനിമയിൽ സ്ത്രീ വിരുദ്ധവും സഭ്യമല്ലാത്തതുമായ കഥാപാത്രം ചെയ്യില്ല എന്നും ഒരിക്കലും താൻ പറഞ്ഞിട്ടില്ല എന്നും സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്.” – ഇങ്ങനെ ആയിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരിച്ചടി സോഷ്യൽ മീഡിയ വഴി നേരിടേണ്ടി വന്ന പാർവതി, തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ താൽക്കാലികമായി പിൻവലിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. അമ്മ എന്ന താര സംഘടനയുടെ പുറത്ത് വുമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന തുടങ്ങുകയും അതിലൂടെ മലയാള സിനിമക്ക് എതിരെ ഒട്ടേറെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന വർഷം കൂടി ആയിരുന്നു 2018.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…