വിവാഹ തീയതി പുറത്ത് വിട്ട് പേർളി മാണി; എല്ലാവരുടെയും അനുഗ്രഹം വേണമെന്ന അഭ്യർത്ഥനയും..!!
അവതാരകയും നടിയുമായ പേർളി മാണി വിവാഹിത ആകുന്നു. നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞ പേർലിയുടെ വിവാഹ തീയതി ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം എല്ലാവരെയും അറിയിച്ചത്.
ഏഷ്യാനെറ്റിൽ നടന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റിൽ വെച്ചാണ് പേർലിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്. ഇത്രയും നാൾ പിന്തുണ നൽകിയ എല്ലാവരും ഇനിയുള്ള യാത്രയിൽ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ജനുവരിയിൽ ആയിരുന്നു ഇരുവരെയും വിവാഹ നിശ്ചയം, റിയാലിറ്റി ഷോയുടെ റേറ്റിങ് വേണ്ടി മാത്രമുള്ള പ്രണയം ആയിരുന്നു എന്നാണ് ആദ്യം എല്ലാവരും കരുതി ഇരുന്നത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇരുവരും വിവാഹിതർ ആകുന്നത്.
മേയ് 5, 8 ദിവടങ്ങളിൽ ആണ് വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന് പേർളി പറയുന്നത്.