ബിഗ് ബോസ് താരം പ്രതീപ് ചന്ദ്രൻ വിവാഹിതനായി; വീഡിയോ പങ്കുവെച്ചു താരം..!!

39

മലയാളത്തിലെ സൂപ്പർ ഹിറ്റ് ഷോ ബിഗ് ബോസ്സിൽ കൂടി മലയാളികൾക്ക് ഏറെ താരങ്ങൾ പ്രിയങ്കരമായി മാറിയിരുന്നു. അത്തരത്തിൽ ഉള്ള താരം ആണ് പ്രതീപ് ചന്ദ്രൻ. ശക്തനായ മത്സരാർത്ഥി ആയി നിന്ന താരം ഇപ്പോൾ വിവാഹിതൻ ആയിരിക്കുകയാണ്. ടെലിവിഷനിൽ കൂടി തിളങ്ങിയ താരം ബിഗ് ബോസിൽ എത്തിയതോടെ ആണ് കൂടുതൽ ശ്രദ്ധ നേടിയത്.

ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. കരുനാഗപ്പള്ളി സ്വദേശി അനുപമ രാമചന്ദ്രൻ ആണ് വധു. തിരുവനന്തപുരം ഇൻഫോസിസിൽ ആണ് അനുപമ ജോലി ചെയ്യുന്നത്. ബിഗ് ബോസ്സിൽ താരങ്ങൾ മത്സരം കഴിഞ്ഞു ഒത്തു ചേരുമ്പോൾ ആരാധകർ കൂടുതലും ചോദിച്ചത് എന്താണ് പ്രതീപ് ചന്ദ്രൻ ഇത്രയും കാലായി വിവാഹം കഴിക്കാത്തത് എന്നായിരുന്നു.

എന്നാൽ സമയം ആകുമ്പോൾ വിവാഹം കഴിക്കും എന്നായിരുന്നു താരം പറഞ്ഞത്. ആ സമയം ആയി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശി ആണ് പ്രതീപ് ചന്ദ്രൻ.

You might also like