ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങുന്നത് വരെ അധികം കേട്ട് കേൾവി ഇല്ലാത്ത പേര് ആയിരുന്നു ഡോക്ടർ രജിത് കുമാറിന്റേത്. എന്നാൽ ദിവസങ്ങൾ കടന്നു പോയതോടെ ബിഗ് ബോസിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയി മാറിയ രജിത് കുമാർ അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.
ബിഗ് ബോസ്സിലെ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചതിൽ കൂടിയാണ് പുറത്താകൽ. ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്കിൽ ബിഗ് ബോസ് ഒരു ഹൈ സ്കൂൾ ആയി മാറ്റാൻ ആയിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. ആര്യ പ്രധാന അദ്ധ്യാപികയും ദയയും സുജോയും ഫുക്രുവും അധ്യാപകരും ആയപ്പോൾ മറ്റുള്ളവർ വിദ്യാർത്ഥികൾ ആയത്. ആരും പറഞ്ഞാൽ അനുസരിക്കാത്ത കുട്ടികളുടെ വേഷങ്ങളും മത്സരത്തിൽ ഉണ്ടായിരുന്നു.
ഇങ്ങനെ ഉള്ള മത്സരത്തിൽ രേഷ്മയുടെ പിറന്നാൾ കൂടി ആയി ഇരിക്കുമ്പോൾ ആഘോഷത്തിന് ഇടയിൽ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേക്കുക ആയിരുന്നു. തുടർന്ന് സംഭവം സീരിയസ് ആയതോടെ ബിഗ് രജിത് കുമാറിനെ താൽകാലികമായി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…