Categories: Entertainment

സായി പറയുന്നതും ചെയ്യുന്നതുമായി ഒരുബന്ധവുമില്ല; സായിയോടുള്ള വിരോധത്തിന് കാരണം പറഞ്ഞു റംസാൻ..!!

ഇന്ത്യൻ ടെലിവിഷൻ രംഗത്തിൽ ഏറ്റവും മികച്ച ഷോയിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലും നടക്കുന്ന ഷോയിൽ മലയാളത്തിൽ ഇപ്പോൾ 3 സീസണുകൾ കഴിഞ്ഞു. മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള നടൻ മോഹൻലാൽ ആണ് ഈ പരിപാടിയുടെ അവതാരകൻ.

ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ ആരും വിജയി ആകാതെ പാതിയിൽ ഉപേക്ഷിച്ചു. എന്നാൽ മൂന്നാം സീസണും ഉപേക്ഷിച്ചു എങ്കിൽ കൂടിയും വോട്ടിങ്ങിൽ കൂടി വിജയം കണ്ടെത്തുക ആയിരുന്നു. മണിക്കുട്ടൻ വിജയി ആയ ഷോയിൽ രണ്ടാം സ്ഥാനത് എത്തിയത് സായി വിഷ്ണു ആയിരുന്നു.

നാലാം സ്ഥാനം ആണ് റംസാന് ലഭിച്ചത്.. മികച്ച ഗെയിമർ ആയിരുന്ന റംസാനെ എല്ലാം നിഷ്പ്രയാസം കീഴടക്കി ആയിരുന്നു സായി ഏറ്റവും വലിയ ഫാൻ ബേസുള്ള ആളായി മാറിയത്. ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാഴ്ച വെച്ച ആളുകൾ ആണ് അവസാന റൗണ്ടിൽ എത്തിയത്.

മണിക്കുട്ടൻ അല്ലെങ്കിൽ ഡിംപിൾ വിജയം നേടും എന്നായിരുന്നു ആദ്യം മുതലേ ആരാധകർക്ക് ഇടയിൽ സംസാരം ഉണ്ടായിരുന്നത്. എന്നാൽ അതിലേക്ക് ഇടക്കാലത്തിൽ റംസാൻ കൂടി എത്തി. ശക്തമായ മത്സരം തന്നെ ആണ് നടന്നത്. റംസാൻ വ്യക്തമായ ഗ്രൂപ്പിന്റെ ഭാഗമായി ആണ് കളിച്ചത്.

റംസാൻ , സായി വിഷ്ണു , അഡോണി , റിതു മന്ത്ര , നോബി മാർക്കോസ് , കിടിലം ഫിറോസ് എന്നിവർ ഒരു ഗ്രൂപ്പ് ആയി നിന്ന് തന്നെ ആയിരുന്നു മത്സരത്തിൽ മുന്നോട്ട് പോയത്. എന്നാൽ ഗെയിം കൂടുതൽ ശക്തമായതോടെ ഗെയിം കളിക്കുന്നതിൽ മാറ്റം വരുത്തിയ ആൾ ആണ് സായി വിഷ്ണു.

വിഷ്ണുവിന് അതുകൊണ്ട് ഉണ്ടാക്കിയ നേട്ടം ആണ് ബിഗ് ബോസ് സീസൺ 3 മലയാളം റണ്ണർ അപ്പ് ആയതും. ടിമ്പലിനെ മറികടക്കുക എന്നൊക്കെ പറയുമ്പോൾ ആണ് സായി വിഷ്ണു എത്രത്തോളം അവസാന നിമിഷം വളർന്നു എന്ന് കാണിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ കണ്ട ഏറ്റവും വലിയ സൗഹൃദം ആയിരുന്നു സായി വിഷ്ണു റംസാൻ അഡോണി എന്നിവരുടേത്.

ആദ്യമായി ബിഗ് ബോസ് വീട്ടിൽ വെച്ച് കണ്ടു മുട്ടിയ ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറി. പിന്നീട് സായി വിഷ്ണു അവരിൽ നിന്നും മാറി. വാക്കിന് വ്യവസ്ഥ ഇല്ലാത്ത ആൾ ആണ് സായി വിഷ്ണു എന്നാണ് റംസാൻ ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സായി വിഷ്ണുവും ഞാനും അകലാൻ ഉള്ള കാരണമിതാണ്.

ഓരോ മത്സരാര്ഥിയും ഷോയിൽ എങ്ങനെ കളിക്കുന്നുവോ അങ്ങനെ ആയിരിക്കും ഗെയിം. സായി എന്ന വ്യക്തി ആദ്യം എന്റെ കമ്പനി ആയിരുന്നു. സായി വിഷ്ണുവും ഞാനും അഡോണിയും സുഹൃത്തുക്കൾ ആയിരുന്നു. പക്ഷെ എവിടെ ഒക്കെയോ വെച്ച് സായിയുടെ ഗെയിമിൽ നിലപാടുകൾ ഇല്ലാത്തത് പോലെ തോന്നി. കാരണം പറയുന്ന കാര്യങ്ങളല്ല സായി ചെയ്യുന്നത്, പ്രവൃത്തിക്കുന്നത് വേറെയാണ്.

നിലനിൽക്കാൻ വേണ്ടി ചെയ്യുന്നത് പോലെ തോന്നി. അതുകൊണ്ട് സായി ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഞാൻ എപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവൻ ക്യാപ്റ്റനായപ്പോൾ കൂടുതൽ സന്തോഷിച്ചത് ഞാനാണ്. പക്ഷേ നിലപാടുകൾ മാറ്റിയപ്പോൾ കൂടുതൽ ദേഷ്യവും സങ്കടവും വന്നതും എനിക്കാണ്. റംസാൻ പറയുന്നു.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago