ചിങ്ങമാസം എന്ന മീശമാധവൻ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനവുമായി മലയാളി മനസുകളിൽ കയറിയ ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല അഭിനേതാവ് ആയും അവതാരകയായും എല്ലാം മിന്നി തിളങ്ങിയ റിമി ടോമി എന്നും കുടുകുടാ ചിരിക്കുന്ന മുഖവും ആയി ആണ് റിമി എന്നും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്.
എന്നാൽ ലോക്ക് ഡൌൺ ആയതോടെ സ്ഥിരം ഷോകൾ ഒന്നും ഇല്ല ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ. ലോക് ഡൌൺ ആയപ്പോൾ റിമി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ടിക്ക് ടോക്കിൽ താരം പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് ഏറ്റവും വലിയ സ്വീകരണം ആണ് ലഭിക്കുന്നത്. ജീവിതത്തിലും അല്ലങ്കിൽ കല രംഗത്തും കാലിടറിയാൽ പോലും എന്നും താങ്ങും തണലുമായി ആരാധകർ ഉണ്ട് റിമി ടോമിക്ക് ഒപ്പം.
ടിക് ടോക്കിലും വലിയ ആരാധക പിന്തുണയുള്ള താരമായി റിമി ഇടക്കാലം കൊണ്ട് മാറിക്കഴിഞ്ഞു. എന്നും കോമഡിയും ആയും മറ്റും എത്തുന്ന റിമി ഇപ്പോൾ ഇമോഷണൽ ആയുള്ള രംഗം അവതരിപ്പിച്ചു ആണ് എത്തിയത്. ഒരു തമിഴ് സിനിമയുടെ രംഗം ആണ് റിമി അവതരിപ്പിച്ചത്. വീഡിയോ ചെയ്യുന്നതിൽ ആദ്യമായി ആണ് ഡ്യൂയറ്റ് ചെയ്യുന്നത് എന്നും റിമി പറയുന്നു.
‘ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ ഈ പയ്യൻ ആരാണെന്ന് ഒന്നും അറിയില്ല. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു ഒരു വെറൈറ്റി. റിമി ടോമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
അധിക പേരും നന്നായിട്ടുണ്ടെന്നാണ് റിമിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഗായികയായി ഗാനമേളകളിലും സ്റ്റേജ് ഷോകളിലും എല്ലാം തിളങ്ങിയ റിമി അഭിനയ ലോകത്തിൽ ലോക പരാജയം ആയിരുന്നു. ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളിവരെ എട്ടു നിലയിൽ പൊട്ടി. തുടർന്ന് കുഞ്ഞിരാമായണത്തിൽ അതിഥി താരം ആയി കൂടി റിമി എത്തി. പതിനൊന്നു വർഷം നീണ്ടു നിന്ന വിവാഹ ജീവിതം റിമി കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…