മീശ മാധവൻ എന്ന ചിത്രത്തിൽ പാട്ടുപാടി ആണ് റിമി ടോമി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും നായിക ആയും ഒക്കെ റിമി ടോമി ജനമനസുകളിൽ എത്തി. റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും അതോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടി ഒന്നും ഒന്നും മൂന്നിന്റെ അവതാരകയും റിമി ആണ്. കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു വർഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു.
റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. എന്നാൽ റിമി ടോമി ലോക്ക് ഡൌൺ ആയതോടെ തിരക്കുകളിൽ നിന്നെല്ലാം മാറി വീട്ടിൽ തന്നെ ആണു. വീട്ടിൽ അമ്മക്കൊപ്പം കിടിലം വിഭവങ്ങൾ ഉണ്ടാക്കുകയും അതോടൊപ്പം വർക്ക് ഔട്ട് ഒക്കെ ആയി താരം തിരക്കിൽ തന്നെ ആണു.
വീട്ടിൽ നിന്നും പാചക പരീക്ഷണങ്ങൾ നടത്തിയും ഡാൻസ് കളിച്ചും റിമി വേറെ ലെവൽ ആയിരുന്നു. അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകർക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ശരീരഭാരം കുറഞ്ഞതിന് കാരണം റിമി ടോമി ഓഫീഷ്യൽ യൂട്യൂബ് ചാനലിലുണ്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ റിമി സൂചിപ്പിച്ചിരുന്നു.
അങ്ങനെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആ രഹസ്യം റിമി പരസ്യമാക്കിയത്. റിമിയുടെ വീടിന് മുകളിൽ ഒരുക്കിയിരിക്കുന്ന ജിമ്മിൽ നിന്നും കഠിനമായ വ്യായമത്തിന് ശേഷമായിരുന്നു ഇത്രയുമൊരു മേക്കവർ സാധിച്ചിരിക്കുന്നത്. എന്നോട് ഏറ്റവും കൂടുതൽ പേരും ആവശ്യപ്പെട്ടത് വെയിറ്റ് കുറച്ചത് എങ്ങനെയാണെന്നായിരുന്നു. അതിനെ കുറിച്ച് പറയാനാണേൽ ഒരുപാട് പറയാനുണ്ടാവും. പാചകം ചെയ്യുന്നത് കണ്ടപ്പോൾ ചിലർ റിമിക്ക് എന്തോ ടെൻഷൻ ഉണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഒട്ടും ടെൻഷൻ ഇല്ലാതെ ചെയ്ത കാര്യമായിരുന്നു അത് എന്നായിരുന്നു താരം പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…