റിമി ടോമിയുടെ ക്ലാസിക്കൽ ഡാൻസ്; എല്ലാവരോടും ക്ഷമ ചോദിച്ച് റിമി..!!
സ്റ്റേജിൽ ആയാലും അവതാരക ആയാലും എന്ത് കളിക്കും തയ്യാറാണ് ഗായികയും നടിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന സൂപ്പർഹിറ്റ് ഷോയുടെ അവതാരകയാണ് റിമി ടോമി. കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിൽ തീവണ്ടി നായിക സംയുക്ത മേനോന്റെ ആവശ്യപ്രകാരം ആണ് ഫാസ്റ്റ് ഗാനങ്ങൾ പാടി അതിനൊപ്പം ചുവടുകൾ വെക്കുന്ന റിമിയുടെ ക്ലാസിക്കൽ ഡാൻസ് എത്തിയത്.
മുഴുവൻ ആടയാഭരണങ്ങൾ അണിഞ്ഞു ക്‌ളാസിക്കൽ നൃത്തം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ, അതോടൊപ്പം തമാശ രൂപേണ ക്ലാസിൽ നൃത്തം ചവിട്ടിയ റിമി, എല്ലാ ക്ലാസിക്കൽ ഡാൻസ് ഗുരുക്കന്മാരും തന്നോട് ക്ഷമിക്കണം എന്നും അഭ്യർത്ഥന നടത്തി.
വീഡിയോ..