ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളത്തിൽ എത്തിയപ്പോൾ മത്സരാർത്ഥികൾ ആയി എത്തിയ പേർളിയും ശ്രീനിഷും പ്രണയത്തിൽ ആകുക ആയിരുന്നു. എന്നാൽ, ഇത് മത്സരങ്ങളിൽ ഉള്ള വെറും നാടകം മാത്രം ആണെന്ന് ആയിരുന്നു മറ്റൊരു മത്സരാര്ഥി കൂടിയായ തരികിട സാബു പറഞ്ഞിരുന്നത്.
ബോസ് ബോസ് ഷോയിൽ മോട്ടിട്ട പ്രണയമാണ് ഇന്നലെ പൂവണിഞ്ഞത്. നെടുമ്പാശ്ശേരിയിൽ ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹം നടന്നതിന് ശേഷം, വൈകിട്ട് സിയാൽ കൺവെൻഷണൽ സെന്ററിൽ വിവാഹ സൽക്കാരവും നടന്നു.
ആയിരത്തോളം ആളുകൾ പങ്കെടുത്ത സൽക്കാരത്തിൽ ബിഗ് സ്ക്രീനിലെയും മിനി സ്ക്രീനിലെയും ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി എത്തിയപ്പോൾ പേർളി ഡാൻസ് കളിച്ചതും വലിയ കയ്യടി നേടിയിരുന്നു.
എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത നാല് പേർ ആണ് വിവാഹ ചടങ്ങിൽ എത്തിയത്, സാബു മോൻ, അരിസ്റ്റോ സുരേഷ്, ഷിയാസ്, ഹിമ എന്നിവർ ആയിരുന്നു എത്തിയത്. അതേ സമയം രഞ്ജിനി, അർച്ചന എന്നിവർ വിവാഹത്തിന് എത്താതെ ഇരുന്നതും ശ്രദ്ധേയമായി.
ബിഗ് ബോസ്സ് ഷോയിൽ വിജയിക്കാൻ പേർളി നടത്തിയ നാടകം ആണ് ശ്രീനിഷുമായി ഉള്ള പ്രണയം എന്ന് ആദ്യം മുതൽക്കേ പറഞ്ഞ ആൾ ആണ് സാബുമോൻ, അതേ സാബുമോനെ വിവാഹത്തിന് ക്ഷണിച്ച് ബിരിയാണി നൽകിയ പേർളി മാണി മാസ്സ് ആണെന്ന് ആണ് ആരാധകർ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…