Categories: Entertainment

ഭാര്യയുടെ പിറന്നാളിന് സാന്ത്വനത്തിലെ ശിവൻ കൊടുത്ത സമ്മാനം കണ്ടോ; സജിന്റെ സർപ്രൈസ് ഗിഫ്റ്റ്..!!

വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് സീരിയൽ അവസാനിച്ചതിന് പിന്നാലെ അതെ ടീം തുടങ്ങിയ പുതിയ സീരിയൽ ആയിരുന്നു 2020 സെപ്റ്റംബർ 21 ആരംഭിച്ച സാന്ത്വനം. സജിൻ ടിപി എന്ന പുതുമുഖം ആയിരുന്നു സീരിയലിൽ നായക വേഷത്തിൽ ശിവനായി എത്തിയത്. സജിനെ സുപരിചിതമല്ല എങ്കിൽ കൂടിയും സജിന്റെ ഭാര്യ ഷഫനയെ മലയാളികൾക്ക് നന്നായി അറിയാം.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.

കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ. നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് സജിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഷഫന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്. തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു. വിവാഹ ശേഷവും ഷഫന അഭിനയ ലോകത്തിൽ ഉണ്ടായിരുന്നു. അതേ സമയം ഇന്ന് ഷഫനയുടെ പിറന്നാൾ ആണ്.

തന്റെ പ്രിയതമക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് സജിൻ ഇപ്പോൾ. പിറന്നാൾ ദിനത്തിൽ ഷഫനയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കിയാണ് സജിൻ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങൾ താരം പങ്കുവെച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫനയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിൻ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന കമന്റ് ചെയ്തത്. ലോക്ക് ഡൌൺ ആയതോടെ സീരിയൽ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. അതിൽ സജിൻ ഷഫനക്കൊപ്പം വീട്ടിൽ തന്നെ ആയിരുന്നു. ഷൂട്ടിംഗ് സമയത്തിൽ സജിനൊപ്പം പലപ്പോഴും ഉണ്ടാകാറുണ്ട് ഷഫന.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago