സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ ആരംഭിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.
ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ.
നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് സജിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഷഫന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്. തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു.
വിവാഹ ശേഷവും ഷഫന അഭിനയ ലോകത്തിൽ ഉണ്ടായിരുന്നു. അതോടൊപ്പം തന്റെ അഭിനയ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു എന്ന് സജിൻ പറയുന്നു. 24 ആം വയസിൽ ആയിരുന്നു എന്റെ വിവാഹം എന്റെ വീട്ടുകാരുടെ പൂർണ്ണമായ പിന്തുണ ഉണ്ടായിരുന്നു എങ്കിൽ കൂടിയും അവളുടെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല എന്ന് സജിൻ പറയുന്നു.
ഇന്ന് മലയാളക്കരയിൽ വലിയ ആരാധകർ ഉള്ള താരമായി സജിൻ മാറിക്കഴിഞ്ഞു. ശിവൻ എന്ന കഥാപാത്രം ആയി ആണ് സജിൻ സാന്ത്വനം സീരിയലിൽ എത്തുന്നത്. അതേസമയം തങ്ങളുടെ മകൾ എന്ന രീതിയിൽ പലപ്പോഴും പറയുന്നുണ്ട് എങ്കിൽ കൂടിയും തനിക്ക് മക്കൾ ഇന്നുമില്ല എന്നും ചിത്രത്തിൽ കൂടെ കാണുന്നത് എന്റെ ചേട്ടന്റെയോ ഷഫനയുടെ ചേച്ചിയുടെയോ മക്കൾ ആയിരിക്കും എന്നും സജിൻ പറയുന്നു.
ഇപ്പോൾ ഇത്തരത്തിൽ തങ്ങൾക്ക് മകൾ ഉണ്ടെന്നു പറയാൻ ഉള്ള കാരണം എന്താണ് എന്ന് സജിൻ പറയുക ആണ്. ആളുകൾക്കിടയിൽ ഇപ്പോൾ ഉള്ള ഒരു പൊതുധാരണ ആണ് ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛൻ ആണ് എന്ന്. കാരണം എനിക്ക് ഒരു മകൾ ഉണ്ടെന്ന തരത്തിലെ വാർത്തകൾ പല യൂട്യൂബ് ചാനലിലും വന്നിട്ടുണ്ട്.
അതിലൊക്കെ ഞാൻ ഒരു കുഞ്ഞിനേയും എടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം ആണ് ഉള്ളത്. എന്നാൽ ഇതിലെല്ലാം ഒന്നെങ്കിൽ ഞാൻ എന്റെ ചേട്ടന്റെ മകൾക്കൊപ്പം ഉള്ള ചിത്രം ആയിരിക്കും അല്ലെങ്കിൽ ഷഫ്‌നയുടെ റിലേറ്റീവ്‌സിന്റെ കുട്ടികൾക്കൊപ്പമുള്ള ചിത്രമായിരിക്കും. ഓരോ ന്യൂസിലും എന്റെ മകൾ മാറിക്കൊണ്ടിരിക്കും.
മകളുടെന്നുള്ള വാർത്തകൾ വരും പക്ഷെ ഓരോ വാർത്തയിലും ഓരോ കുട്ടികളെ എഴുത്ത് നിൽക്കുന്ന ചിത്രം ആയിരിക്കും എന്നും സജിൻ പറഞ്ഞു. ഇതൊക്കെ ആണെങ്കിൽ കൂടിയും തന്നെ ഒരു താരമാക്കിയത് ഈ സോഷ്യൽ മീഡിയ തന്നെ ആണെന്ന് സജിൻ പറയുന്നു. സാന്ത്വനത്തിലെ തന്റെ ശിവനെ സോഷ്യൽ മീഡിയ അത്രമേൽ ആഘോഷമാക്കിയിട്ടുണ്ട് എന്ന് സജിൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…