ജയന്തിക്ക് ഇതിലും വലിയൊരു പണിയിനി കിട്ടാനില്ല; ലച്ചുവപ്പച്ചിയുടെ തന്ത്രങ്ങളും പൊളിയുന്നു; രസമകരമായ മുഖൂർത്തങ്ങൾ നിറച്ച് സാന്ത്വനം; 400 എപ്പിസോഡുകൾ പിന്നിട്ട് സീരിയൽ..!!
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം.
വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയലിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.
കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ശിവൻ എന്ന കഥാപാത്രം ചെയ്യുന്ന സജിൻ ആണ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ. ബാലൻ എന്ന വല്യേട്ടന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.
ജയന്തി എന്ന വേഷത്തിൽ എത്തുന്നത് അപ്സരയാണ്. സരിത ബാലകൃഷ്ണൻ എപ്പോൾ ലച്ചു അപ്പച്ചി എന്ന വേഷത്തിൽ എത്തുന്നത്. ഗർഭിണി യായ അപ്പുവിനെ നോക്കാൻ എന്ന രീതിയിൽ ലച്ചു അപ്പച്ചി സാന്ത്വനം വീട്ടിൽ ആണ് നിൽക്കുന്നത്.
അപ്പുവിന് രുചികരമായ ചായയും മറ്റും ഉണ്ടാക്കി കൊടുക്കുമ്പോഴും തന്നെ കുത്തു വാക്കുകൾ കൊണ്ട് ദേവിയെയും മറ്റും തമ്മിൽ തല്ലിപ്പിക്കുകയും അപ്പുവിനെ തമ്പിയുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നതും ആണ് ലക്ഷ്യം. എന്നാൽ ഉണ്ടാക്കുന്ന ഓരോ പ്ലാനുകൾ പൊളിയുമ്പോഴും ലച്ചു പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്.
അതിനായി ലച്ചു അപ്പുവിനോട് അഞ്ജലിയുടെയും ദേവിയുടെയും കുറ്റങ്ങൾ നിരത്തുന്നുണ്ട് എങ്കിൽ കൂടിയും എല്ലാം നടക്കാതെ പോകുകയാണ്. അതെ സമയം അസുഖ ബാധിതയായ അഞ്ജുവിന്റെ അമ്മ സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ദൗത്യവുമായി ജയന്തി എത്തുന്നു.
എന്നാൽ അഞ്ജലിയും അമ്മയെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എങ്കിൽ കൂടിയും ജയന്തി യുടെ നാക്കിന് മുന്നിൽ അഞ്ചു കീഴടങ്ങുന്നു. ആശുപത്രിയിൽ പോകാൻ പണം നൽകാം എന്ന് അഞ്ജലി പറയുന്നുണ്ട് എങ്കിൽ കൂടിയും അതൊന്നും വാങ്ങാതെ ആണ് ജയന്തി സാവിത്രിയ കൊണ്ട് ആശുപത്രിയിൽ എത്തുന്നത്.
ടെസ്റ്റിനുള്ള ബില്ല് വരുന്നതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്കലാപ്പിൽ ആകുകയാണ് ജയന്തി. അതിനൊപ്പം തന്നെ ആശുപത്രിയിൽ കടം ചോദിക്കാനും ജയന്തി ശ്രമം നടത്തുന്നുണ്ട്.
വ്യത്യസ്തമായ മുഖൂർത്തകളിൽ കൂടി ആണ് 400 എപ്പിസോഡ് പിന്നിട്ട സാന്ത്വനം ഇനി മുന്നേറാൻ പോകുന്നത്. ഒറ്റക്ക് സാന്ത്വനത്തിലെ പാചകം ഏറ്റെടുത്ത ലച്ചു അപ്പച്ചിയുടെ രസകരമായ അവസ്ഥകളും അടുത്ത ദിവസം പ്രേക്ഷകർക്ക് ചിരി ഉണ്ടാക്കും എന്നുള്ളത് സത്യമാകും.