ലളിത ചേച്ചിയുടെ ഭൗതീക ശരീരത്തിന് രാത്രി മുഴുവൻ കൂട്ടിരുന്നു; വിളക്ക് കെടാതെ എണ്ണയൊഴിച്ച് ഉറങ്ങാതെ കാവൽ നിന്ന സിനിമ താരം; സരയൂവിന്റെ നന്മനിറഞ്ഞ പ്രവർത്തിക്ക് കൈകൂപ്പി സോഷ്യൽ മീഡിയ..!!

അസുഖ ബാധിത ആയിരുന്നു എങ്കിൽ കൂടിയും കെപിഎസി ലളിതയുടെ വിയോഗം ഞെട്ടൽ തന്നെ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടി കൂടി വിടവാങ്ങുമ്പോൾ കെപിഎസി ലളിത എണ്ണ അഭിനേതാവിന്റെ വിടവ് നികത്താൻ കഴിയുന്ന ഒരു താരം മലയാളം സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ.

വാർധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് കുറച്ചു മാസങ്ങൾ ആയി ചികിത്സയിൽ ആയിരുന്നു കെപിഎസി ലളിത. തുടർന്ന് മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ ആയിരുന്നു അന്ത്യം. മരണം അറിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും സൂപ്പർ താരങ്ങൾ അടക്കം നിരവധി ആളുകൾ ഒഴുകിയെത്തി.

മോഹൻലാൽ വിവരം അറിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എത്തി. പിന്നാലെ ദിലീപ് കാവ്യക്ക് ഒപ്പം എത്തി. ഫഹദ് ഫാസിൽ വന്നു , പൃഥ്വിരാജ് സുകുമാരൻ അമ്മക്കൊപ്പം എത്തി. മമ്മൂട്ടി എത്തി. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ നിന്നും നിരവധി ആളുകൾ അവസാനമായി കാണാൻ എത്തി.

ദിലീപും കാവ്യായും തകർന്നു പോയ സിദ്ധാർത്ഥിന്റെ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ സിനിമ ലോകത്തിന്റെ ആദരവുകൾ ഏറ്റുവാങ്ങി ദുരിതം നിറഞ്ഞ ജീവിതം യാത്രകൾ അവസാനിച്ച ലളിതാമ്മയുടെ ഭൗതീക ശരീരത്തിന് രാപകൽ ഇല്ലാതെ കാവൽ നിന്ന ഒരു താരം ഉണ്ടായിരുന്നു.

ഒരു രാത്രി മുഴുവൻ ലളിതാമ്മയുടെ ഭൗതീക ശരീരത്തിന് ഉറക്കമിളച്ച് സരയൂ കൂട്ടിരുന്നു. നിലവിളക്ക് കെടാതെ നിലവിളക്കിൽ എണ്ണ തീരുമ്പോൾ എല്ലാം നിറച്ച് സരയൂ അവിടെ ഉണ്ടായിരുന്നു. ഓരോ തവണ വിളക്കിൽ എണ്ണ തീരുമ്പോഴും നിറക്കാൻ സരയൂ ഉണ്ടായിരുന്നു. എന്തായാലും സരയൂവിന്റെ സൽപ്രവർത്തിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ പടിപ്പുകഴ്ത്തിയ താരങ്ങൾ പലരും അവിടെ ഒന്ന് എത്തി നോക്കിയില്ല. അവസാനമായി ആ അതുല്യ കലാകാരിയുടെ കാലിൽ തൊട്ട് നമസ്കരിച്ചില്ല. പുത്തൻ റീൽസ് ഇടാനും ഫോട്ടോഷൂട്ടുകൾ നടത്താനും പോസ്റ്റർ ഷെയർ ചെയ്യാനും ഉള്ള തിരക്കിലേക്ക് ഓടിയകന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago