ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയാണ് സീതാകല്യാണം. സ്വന്തം അനിയത്തിക്ക് വേണ്ടി സർവ്വം ത്യജിച്ച് ജീവിക്കുന്ന സീതയുടെ കഥ പറഞ്ഞു തുടങ്ങിയ പരമ്പര ആദ്യകാലങ്ങളിൽ ടിആർപിയിൽ ഒന്നാം നിരയിൽ തന്നെ ഉണ്ടായിരുന്നു.
ചലച്ചിത്രതാരമായ ധന്യ മേരി വർഗീസ് കേന്ദ്രകഥാപാത്രമായെത്തിയ പരമ്പരയിൽ അനൂപ് കൃഷ്ണനായിരുന്നു നായകൻ. ചന്ദനമഴ എന്ന ഹിറ്റ് സീരിയലിനു ശേഷം രൂപശ്രീ ഒരു ഉഗ്രൻ നെഗറ്റീവ് കഥാപാത്രമായെത്തുകയായിരുന്നു സീതാകല്യാണത്തിൽ.
താരത്തിന്റെ രാജേശ്വരിയമ്മ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഏറെ താല്പര്യക്കുറവാണുള്ളത്. ഈ കഥാപാത്രം ഒത്തിരി ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. അനാവശ്യമായി സീരിയൽ വലിച്ചുനീട്ടിയെന്ന് പ്രേക്ഷകർ പലപ്പോഴും പരാതിപ്പെട്ടിരുന്നു. ഇടക്കാലത്ത് സീരിയൽ ഉച്ചസമയത്തായിരുന്നു പ്രക്ഷേപണം.
രാജേശ്വര്യമ്മ എന്ന കഥാപാത്രത്തിന്റെ ഓവർ ആക്റ്റിംഗ് ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടരും ഉണ്ടായിരുന്നു. എന്നാൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന അനൂപ് കൃഷ്ണൻ ബിഗ്ഗ്‌ബോസ്സിലേക്ക് പോയതോടെ സീരിയലിന്റെ അവസ്ഥ വീണ്ടും മോശമായി. ബിഗ്ഗ്‌ബോസ് തീർന്നാൽ അനൂപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നായകകഥാപാത്രത്തെ കാണ്മാനില്ല എന്ന രീതിയിൽ കഥ വലിച്ചു നീട്ടി.
ബിഗ്ഗ് ബോസ്സിൽ നിന്ന് തിരിച്ചെത്തിയ അനൂപ് ഇനി സീതാകല്യാണത്തിലേക്കില്ല എന്ന് സോഷ്യൽ മീഡിയ ലൈവിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ ലോക്ക് ഡൗൺ സമയത്ത് അനധികൃതമായി സീരിയൽ ഷൂട്ട് ചെയ്തതിന് സീതാകല്യാണം ടീമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷൂട്ടിംഗ് നടന്ന റിസോർട്ടിൽ നിന്നും ഗർഭ നിരോധന ഉറകൾ കണ്ടെത്തി.
ലോക്ക് ഡൗൺ കഴിഞ്ഞ് സീരിയൽ വീണ്ടും പ്രക്ഷേപണം ആരംഭിച്ചുവെങ്കിലും ഇന്നലത്തെ എപ്പിസോഡ് കണ്ട് പ്രേക്ഷകർ ഞെട്ടുകയായിരുന്നു. നായക കഥാപാത്രമായി പുതിയൊരാൾ. കുടുംബവിളക്ക്, നാമം ജപിക്കുന്ന വീട് എന്നീ സീരിയലുകളിലെല്ലാം ചെറിയ വേഷങ്ങളിൽ വന്നുപോയിട്ടുള്ള താരമാണ് ഇപ്പോൾ കല്യാണായെത്തുന്നത്.
ഇത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. കുറച്ച് പ്രായം കുറവുള്ള ആരെയെങ്കിലും കൊണ്ടുവരാമായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിപ്പോൾ നായികയുടെ അമ്മാവനെയോ അച്ഛനെയോ പോലുണ്ടെന്നും രാജേശ്വര്യമ്മയുടെ നായകനാക്കാൻ പറ്റുമെന്നുമൊക്കെയാണ് പ്രേക്ഷകരുടെ കമന്റ്.
അനൂപ് കൃഷ്ണൻ സീതാകല്യാണത്തിൽ നിന്നും ഓടി രക്ഷപെട്ടു എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം ധന്യയുടെ ഭർത്താവ് ജോണിനെ തന്നെ സീതാകല്യാണത്തിലേക്ക് കൊണ്ടുവരാമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…