അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു അപ്സരയും സംവിധായകൻ അൽബിയും നവംബർ 29 നു വിവാഹം കഴിച്ചത്.
ഏഷ്യാനെറ്റിൽ സപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ വില്ലത്തി ജയന്തിയുടെ വേഷത്തിൽ തിളങ്ങി ആണ് അപ്സര കൂടുതൽ ജന ശ്രദ്ധ നേടുന്നത്. എന്നാൽ കൈരളി ടിവിയിലെ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിൽ ചെയ്ത സ്നേഹലത എന്ന വേഷം ആണ് അപ്സരയുടെ അഭിനയ ജീവിതത്തിൽ വഴിതിവ് ആയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെ അപ്സരയുടെ രണ്ടാം വിവാഹം ആണ് ഇത് എന്ന തരത്തിൽ വാർത്തകൾ പരന്നത്. ആദ്യ വിവാഹത്തിൽ ഒരു മകൻ ഉണ്ടെന്നും ആ മകന്റെ ഒപ്പം ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി വന്നു തുടങ്ങി.
എന്നാൽ വിവാദങ്ങൾ കൊഴുക്കാൻ തുടങ്ങിയതോടെ എല്ലാത്തിനും വിരാമം ഇട്ടുകൊണ്ട് അപ്സര തന്നെ രംഗത്ത് വന്നു. അത് തന്റെ മകൻ അല്ല എന്നും ചേച്ചിയുടെ മകൻ ആണെന്നും എന്നാൽ സ്വന്തം മകനെ പോലെ ആണ് താൻ ആ കുഞ്ഞിനെ കാണുന്നത് എന്നും അപ്സര പറയുന്നു.
തങ്ങളുടെ വിവാഹം വൈകാൻ കാരണം വിവാഹത്തിന് ഇരു കുടുംബങ്ങളിൽ നിന്നും ഉള്ള സമ്മതം ലഭിക്കാൻ താമസിച്ചത് ആണ്. കാരണം മതം ആയിരുന്നു. ഇരുവരെയും വിഷമിപ്പിച്ചുകൊണ്ട് വിവാഹം വേണ്ട എന്ന് തീരുമാനിച്ചു. തുടർന്ന് ഇരു കുടുംബങ്ങളുടെയും സമ്മതതോടെ ആണ് വിവാഹം നടന്നത്.
ഇത്രയും വൈകി ആണോ താൻ വിവാഹം കഴിക്കുന്നത് എന്ന തരത്തിൽ ഉള്ള കമന്റ് ഒക്കെ കണ്ടു. എന്നാൽ തനിക്ക് വിവാഹത്തിന് ഒട്ടും വൈകിയില്ല എന്നും തനിക്ക് ഇപ്പോൾ പ്രായം വെറും 24 വയസ്സ് ആയല്ലോ എന്നും വിവാഹം കുറച്ചു നേരത്തെ ആയോ എന്നാണ് തനിക്ക് തോന്നുന്നത്.
എന്നെ കുറിച്ച് കൂടുതൽ പ്രായം ഉള്ള ആൾ ആയി ആണ് പരിഗണിക്കുന്നത്. സാന്ത്വനത്തിൽ ചെയ്യുന്ന ജയന്തി വേഷത്തിൽ ചിപ്പിച്ചേച്ചിയേക്കാൾ പ്രായം കൂടുതൽ ഉള്ള വേഷം ആണ് ചെയ്യുന്നത്. ചോറ്റാനിക്കര അമ്പലത്തിൽ വെച്ച ആയിരുന്നു വിവാഹം. തുടർന്ന് സഹ പ്രവർത്തകർക്ക് വേണ്ടി റിസെപ്ഷൻ തിരുവനന്തപുരത്ത് ആണ് നടന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…