Serial Dairy

38 ആം വയസിൽ തന്റെ വരനെ കണ്ടെത്തി ചന്ദ്ര ലക്ഷ്മൺ; സീരിയലിലെ കാമുകനെയാണ് വിവാഹം കഴിക്കുന്നത്..!!

2002 ൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായി സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ.

സ്വസിദ്ധമായ അഭിനയ പാടവം കൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള സിനിമയിൽ മാത്രമല്ല സീരിയലിലും നിറഞ്ഞു നിന്നിരുന്നു.

സിനിമയേക്കാൾ കൂടുതൽ ചന്ദ്ര എന്ന താരത്തിനെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിയ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു. തിരുവനന്തപുരത്ത് ജനിച്ച താരം 38 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിച്ചട്ടില്ല.

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ചന്ദ്ര തിളങ്ങിയ സീരിയലുകൾ സ്വന്തം , അലകൾ , മേഘം , കടമറ്റത്ത് കത്തനാർ , തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2002 മുതൽ 2010 വരെ മാത്രം ആണ് താരം സിനിമയിൽ അഭിനയിച്ചത്. ഒരേ സമയം സീരിയലിലും സിനിമയിലും നിന്ന് എങ്കിൽ കൂടിയും താരം വിവാഹം മാത്രം കഴിച്ചിരുന്നില്ല.

തന്റെ നല്ല സുഹൃത്തുക്കൾ തന്നെ തന്നോട് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹത്തോട് അടുക്കുമ്പോൾ നടക്കാതെ പോകുകയും ആയിരുന്നു എന്നാണ് ചന്ദ്ര ഈ അടുത്ത കാലത്തിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

എന്നാൽ ഇപ്പോൾ തന്റെ 38 ആം വയസിൽ തനിക്കുള്ള വരനെ കണ്ടെത്തി ഇരിക്കുകയാണ് ചന്ദ്ര. സൂര്യ ടിവിയിലെ സൂപ്പർഹിറ്റ് സീരിയൽ ആയ സ്വന്തം സുജാതയിൽ തനിക്ക് കാമുകനായി എത്തുന്ന ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്.

ചന്ദ്ര തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം വഴി വെളിപ്പെടുത്തൽ നടത്തിയതും. 2016 വരെ തിളങ്ങി നിന്ന ചന്ദ്ര ഇടക്കാലത്തെ അവധിക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് സ്വന്തം സുജാതയിൽ കൂടി ആയിരുന്നു. ഭർത്താവ് മറ്റൊരു കാമുകിയെ തേടി പോകുന്നതും അവിടെ നിന്നും ജീവിതത്തിൽ പൊരുതി മുന്നേറുന്ന വീട്ടമ്മയുടെ കഥയാണ് സ്വന്തം സുജാത.

താൻ കരിയറിൽ ചെയ്തിട്ടുളള റോളുകളിൽ എറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് സുജാതയെന്ന് ചന്ദ്ര ലക്ഷ്മൺ മുൻപ് പറഞ്ഞിരുന്നു. സീരിയൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറി കൊണ്ടിരിക്കുന്നത്.

അതേസമയം പ്രായം ഇത്രയായിട്ടും ചന്ദ്രാ ലക്ഷ്മൺ വിവാഹം കഴിക്കാത്തത് എന്തെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. സ്വന്തം സുജാത പരമ്പരയിൽ നായകനും നായികയും ആയി വേഷമിടുന്നത് ചന്ദ്രയും ടോഷുമാണ്.

പ്രേക്ഷകർ ഏറെ അംഗീകരിച്ച തങ്ങളുടെ ജോഡികൾ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഒരു പുതിയ യാത്ര ഞങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളും ഒപ്പം ഉണ്ടാകണം എന്നാണ് ചന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചന്ദ്ര ലക്ഷ്മൺ കുറിച്ചത് ഇങ്ങനെ..

‘അതെ ഇതാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.

എന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്തുകൊണ്ടാണ് ചന്ദ്രയുടെ പോസ്റ്റ്. ഇരുവരും കൈകൾ കോർത്തിരിക്കുന്നതിന്റെ ചിത്രവുമുണ്ട്.

എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായി; പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല; ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞു ചന്ദ്ര ലക്ഷ്മൺ..!!

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago