Categories: Serial Dairy

ഇത് ചതി, രണ്ട് ലക്ഷത്തോളം തരാനുണ്ട്; സുന്ദരിയിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കി; അഞ്ജലി പറയുന്നു..!!

മലയാളത്തിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ഒന്നാണ് സീരിയലുകൾ. ദിനംപ്രതി നിരവധി സീരിയലുകൾ ആണ് ഓരോ ചാനലും സംപ്രേഷണം ചെയ്യുന്നത്. അതുപോലെ തന്നെ വലിയ റേറ്റിങ് നേടാൻ കഴിയാത്ത സീരിയലുകൾ പാതി വഴിയിൽ ഉപേക്ഷിക്കാറുമുണ്ട്.

അതുപോലെ തന്നെ താരങ്ങളെ ഒരു കാരണവും ഇല്ലേ മാറ്റുന്നതും അതെ സ്ഥാനത്തിൽ അടുത്തയാൾ വരുന്നതും എല്ലാം സർവ്വ സാധാരണമായ വിഷയം ആണ് സീരിയൽ രംഗത്തിൽ. എന്നാൽ ചിലർ ഇതിലെ ചതി കുഴികളിൽ വീണു പോകാറുണ്ട്.

അത്തരത്തിൽ ഉള്ളൊരു അനുഭവം ആണ് സുന്ദരി സീരിയലിൽ നായിക ആയിരുന്ന അഞ്ജലി ശരത്തിന് സംഭവിച്ചത്. സുന്ദരി എന്ന ടൈറ്റിൽ റോളിൽ ആണ് അഞ്ജലി അഭിനയിച്ചിരുന്നത്. നിറത്തിന്റെ പേരിൽ ബോഡി ഷെമിങ് അനുഭവിച്ച ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സീരിയൽ കൂടി ആണ് സുന്ദരി.

2021 നവംബറിൽ തുടങ്ങിയ സീരിയലിൽ നായകൻ ആയിരുന്ന ത് യുവ കൃഷ്ണ ആണ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ തമിഴ് സീരിയലിന്റെ റീമേക്ക് ആണ്. സീമ ജി നായർ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

സുന്ദരിയും യുവ കൃഷ്ണയും തമ്മിൽ ഉള്ള സീരിയൽ വിവാഹം മൃദുല വിജയ് ഷൂട്ട് ചെയ്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു വൈറൽ ആക്കിയിരിക്കുന്നു. ഇപ്പോൾ തനിക്ക് നേരിട്ട ചതിക്കുഴിയെ കുറിച്ച് പറയുകയാണ് നായിക വേഷത്തിൽ എത്തിയ അഞ്ജലി ശരത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വഴി ആണ് നാല് മാസം ലഭിക്കാൻ ഉള്ള പ്രതിഫലം പോലും തരാതെ തന്നെ സീരിയലിൽ നിന്നും ഒഴുവാക്കിയ വിവരം അഞ്ജലി പറയുന്നത്. സുന്ദരി സീരിയലിൽ നിന്നും തന്നെ കാണാതെ ആയപ്പോൾ നിരവധി ആളുകൾ ആണ് എന്താണ് കാരണം എന്ന് അന്വേഷിച്ച് എത്തിയത്.

സുന്ദരിയിൽ നിന്നും എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പിന്മാറിയത് അല്ല. എന്നെ പുറത്താക്കിയത് ആണ്. എന്നെ ടെർമിനേറ്റ് ചെയ്തതിന്റെ കാരണം പോലും തന്നോട് പറഞ്ഞിട്ടില്ല.

ഇതുവരെ ചാനലിന്റെ ഭാഗത്ത് നിന്നോ സീരിയൽ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നോ യാതൊരു വിവരവും ലഭിച്ചട്ടില്ല.

‘കല്യാണത്തിനും അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാൽ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല.

എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. നാല് മാസം കാലം വളരെ ആത്മാർത്ഥമായിട്ടാണ് ഞാൻ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നൽകാതെയാണ് പുറത്താക്കിയത്.

സീരിയലിൽ നിന്ന് പുറത്താക്കിയത് മനസിലാക്കാം പക്ഷെ പ്രതിഫലം നൽകാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാൻ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.’

‘സീരിയലിലേക്ക് പുതതായി കടക്കുന്നവർ എല്ലാം നേരിടുന്ന പ്രശ്‌നമാണ് ഇത് എന്നാണ് ഞാൻ മനസിലാക്കിയത്. ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിർമാതാവ് മാറി.

പുതിയ നിർമാതാവ് സീരിയൽ ഏറ്റെടുക്കുമ്പോൾ ആദ്യത്തെ നിർമാതാവ് വെച്ച പെന്റിങ് എല്ലാം ക്ലിയർ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരും ഇല്ല. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും’ അഞ്ജലി പറഞ്ഞു.

അടുത്തിടെയാണ് അഞ്ജലി വിവാഹിതയായത്. സുന്ദരി സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ ശരത്താണ് അഞ്ജലിയെ വിവാഹം ചെയ്തത്. അഞ്ജലിയെ സീരിയലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ശരത്തും സുന്ദരിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago