സ്ത്രീധനത്തിലെ പ്രേമ എന്ന കഥാപാത്രത്തെ മലയാളി സീരിയൽ പ്രേമികൾ മറക്കാൻ വഴിയില്ല. അത്രയേറെ ആഴത്തിൽ പതിഞ്ഞ കഥാപാത്രമായിരുന്നു. മലയാളി സീരിയൽ പ്രേക്ഷകർക്ക് സുപരിചതമായ താരമാണ് ദീപ ജയൻ.
സിനിമയിൽ നായികമാർ ആണ് തിളങ്ങുന്നത് എങ്കിൽ സീരിയൽ ലോകത്തിൽ തിളങ്ങുന്നത് വില്ലത്തിമാർ ആണ്. വീട്ടമ്മമാരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നത് വില്ലത്തിമാർ തന്നെ.
പാലാട്ട് സേതു ലക്ഷ്മിയുടെ ഏകമകളായ അഹങ്കാരിയും തന്റേടിയുമായ പ്രേമയെ ദീപ അതിമനോഹരമായി ആണ് അവതരിപ്പിച്ചത്. കിരൺ ടിവിയിൽ അവതാരകയായി ആണ് ദീപയുടെ കലാജീവിതം തുടങ്ങുന്നത്. അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിയ താരം തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.
മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത താരം പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് തമിഴിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം തിരിച്ചു വന്നത് നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ കൂടി ആയിരുന്നു. നന്ദന എന്ന കഥാപാത്രത്തിനായി മികച്ച അഭിനയം തന്നെ ആയിരുന്നു ദീപ കാഴ്ച വെച്ചത്.
നടൻ മനോജ് കുമാർ , ലാവണ്യ എന്നിവരുടെ മകളുടെ വേഷത്തിൽ ആയിരുന്നു ദീപ എത്തിയത്. പരമ്പരയിൽ സ്വാതി നിത്യാനന്ദ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നുണ്ട്. സാനിയ ബാബു , ശ്രീ ലത നമ്പൂതിരി എന്നിവർ ആണ് മറ്റു പ്രധാന താരങ്ങൾ. ശ്രീജേഷ് മനോഹർ ആണ് പരമ്പരയുടെ തിരക്കഥാകൃത്ത്.
തുടർന്ന് സീരിയലിൽ നന്ദനയുടെ വിവാഹം നടന്ന എപ്പിസോഡ് വൈറലായിരുന്നു. എന്നാൽ ശരിക്കും ദീപയുടെ വിവാഹം ആണോ നടന്നത് എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ശരത്തിന്റെയും നന്ദനയുടെയും വിവാഹം ആണ് നടന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ശരത് ആയി എത്തുന്നത് സുർജിത്താണ്.
എന്നാൽ പരമ്പരയിൽ നന്ദനയുടെ വിവാഹം കഴിഞ്ഞു കുറച്ചു എപ്പിസോഡുകൾ മാത്രമാണ് ദീപ എത്തിയത്. ഇപ്പോൾ മറ്റൊരു നടിയാണ് ആ വേഷത്തിൽ എത്തുന്നത്. എന്തിനാണ് ദീപ പിന്മാറിയത് എന്ന് നിരവധി ആളുകൾ ചോദ്യം ആയി പ്രോമോ വിഡിയോയിലും യൂട്യുബിലും എല്ലാം എത്തി എങ്കിൽ കൂടിയും മറുപടി ഒന്നും ലഭിച്ചില്ല.
ദീപയും ആദ്യം പ്രതികരണം ഒന്നും നൽകിയില്ല എങ്കിൽ കൂടിയും ഇപ്പോൾ പ്രതികരണം നൽകി ഇരിക്കുകയാണ്. എന്നാൽ ദീപയുടെ മറുപടി.. ഞാനായിട്ട് സീരിയലിൽ നിന്നും ഇറങ്ങിയതാണ്. വർക്ക് ഒട്ടും കംഫോർട്ടബിൾ അല്ല. ഞാൻ ജീവനും കൊണ്ടു ഓടിയതാണ്. ദീപ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…