Serial Dairy

വീട്ടമ്മയായ ഭാര്യയെ ഉപേക്ഷിച്ചു സുന്ദരിയായ കാമുകിക്കൊപ്പം പോകുന്ന ഭർത്താവ്; ഒരേ കഥയുള്ള മൂന്ന് പരമ്പരകൾ; മൂന്ന് മലയാളം ചാനലുകളിൽ..!!

മലയാളത്തിൽ സിനിമകളേക്കാൾ കൂടുതൽ ആളുകൾ കാണുന്നതും ആസ്വദിക്കുന്നതും ടെലിവിഷൻ പരമ്പരകളാണ്. ടിആർപി റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സീരിയലുകൾ ഉള്ളത് ഏഷ്യാനെറ്റിനാണ്. മലയാളത്തിൽ ഏറ്റവും വലിയ ചാനലായി ഏഷ്യാനെറ്റ് മാറിയതും സീരിയൽ വഴിയാണ്.

എന്നാൽ സീരിയലുകൾ ജനപ്രീതി നേടുമ്പോഴും സ്ത്രീകളെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്നതാണ് ഇതെല്ലാം എന്നായിരുന്നു സംസ്ഥാന ടെലിവിഷൻ അവാർഡ് പരിഗണിക്കുമ്പോൾ ജൂറി നിലപാട് എടുത്തത്.

കൂടാതെ മികച്ച ആദ്യത്തെയും രണ്ടാമത്തെയും സീരിയലുകൾക്ക് ഉള്ള അവാർഡ് കൊടുക്കില്ല എന്ന നിലപാട് എടുക്കുകയാണ് ചെയ്തത്. എന്നാൽ മലയാളത്തിൽ ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ട് ഇരിക്കുന്ന മൂന്നു സീരിയലുകൾ.

അതും മൂന്ന് ചാനലുകളിൽ. അതിനു മൂന്നിനും ഏകദേശം ഒരേ കഥയും കഥാമുന്നേറ്റവും. കഴിഞ്ഞ ദിവസം കുടുംബ വിളക്ക് തിരക്കഥ കൃത്ത് ചോദിച്ചതുപോലെ സീരിയൽ പ്രേക്ഷകർ മണ്ടന്മാരാണോ. ശരിക്കും ഈ മൂന്നു സീരിയലുകളും കാണുന്നത് ഒരേ പ്രേക്ഷകർ ആണെങ്കിൽ അവർ മണ്ടന്മാരാണ്.

ആദ്യം തുടങ്ങുന്ന സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് ആണ്. 2020 ജനുവരി 27 നാണ് സീരിയൽ സംപ്രേഷണം തുടങ്ങുന്നത്. ബംഗാളി സീരിയൽ ശ്രീമോയിയുടെ റീമേക്ക് ആണ് കുടുംബ വിളക്ക്. വലിയ വിദ്യാഭ്യാസമോ പുറം ലോകവും ആയി യാതൊരു വിധ ബന്ധവും ഇല്ലാത്ത വീട്ടമ്മ.

വമ്പൻ ജോലിയുള്ള ഭർത്താവ്. വീട്ടമ്മയുടെ വേഷത്തിൽ എത്തുന്നത് സിനിമയിൽ ഒരുകാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവ്. സുമിത്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭർത്താവ് സിദ്ധാർഥുമായി 25 വര്ഷം നീണ്ടു നിൽക്കുന്ന ദാമ്പത്യ ജീവിതവും മൂന്നു മക്കളും അടങ്ങുന്ന കുടുംബം.

എന്നാൽ വിവാഹം കഴിഞ്ഞു 25 വർഷങ്ങൾ കഴിയുമ്പോൾ സിദ്ധാർത്ഥിന് ഭാര്യ പഴഞ്ചൻ ആണെന്നുള്ള തോന്നലും ഒപ്പം ജോലി ചെയ്യുന്ന വേദികയോട് പ്രണയം തോന്നുകയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വേദിക ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചു സിദ്ധാർത്ഥിനൊപ്പം രഹസ്യ ബന്ധം തുടർന്നു.

തുടർന്ന് സുമിത്രയിൽ നിന്നും വിവാഹ മോചനം നേടി വേദികയെ വിവാഹം കഴിക്കുന്നു. എന്നാൽ സുമിത്ര അതോടെ സ്വന്തം ജീവിതത്തിൽ വിജയ വഴികൾ കണ്ടെത്തുന്നു. വലിയ ബിസിനസിനും മറ്റും നടത്തുന്നു. കഥ മുന്നേറിക്കൊണ്ടിരിക്കുന്നു.

പഴയ സീരിയൽ നടിയായ സംഗീത മോഹൻ ആണ് കുടുംബ വിളക്കിന്റെ തിരക്കഥയും ഡയലോഗും എഴുതുന്നത്. ഇനി സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലേക്ക് വരാം. ഇതിന്റെയും കഥയും തിരക്കഥയും എഴുതുന്നത് സംഗീത മോഹൻ തന്നെയാണ്.

2020 നവംബർ 16 നാണ് സീരിയൽ തുടങ്ങുന്നത്. സുജാത എന്ന വീട്ടമ്മയിൽ കൂടിയാണ് ഇതിന്റെ കഥയും മുന്നേറുന്നത്. കുടുംബ വിളക്കിലെ പോലെ തന്നെ മക്കളെയും ഭർത്താവിനും വേണ്ടി മാത്രം ജീവിക്കുന്ന വീട്ടമ്മ.

എന്നാൽ കഥ മുന്നേറുമ്പോൾ സുജാതയുടെ ഭർത്താവ് പ്രകാശന് തന്നോട് ഒപ്പം ജോലി ചെയ്യുന്ന വിവാഹ മോചിതയായ സ്ത്രീയുമായി പ്രണയം തുടർന്ന് സുജാതയേയും മക്കളെയും ഉപേക്ഷിച്ചു പ്രകാശൻ കാമുകി റൂബിക്കൊപ്പം ജീവിതം തുടങ്ങുന്നു. ഏറെ കാലങ്ങൾക്ക് ശേഷം ചന്ദ്ര ലക്ഷ്മൺ അഭിനയ ലോകത്തിലേക്ക് എത്തുന്ന സീരിയൽ ആണ് സ്വന്തം സുജാത.

സുജാത എന്ന വേഷത്തിൽ ആണ് ചന്ദ്ര എത്തുന്നത്. സുജാതയുടെ അടുത്ത സുഹൃത്തായ റൂബി എന്ന വേഷത്തിൽ ആണ് അനു നായർ എത്തുന്നത്. തുടർന്ന് റൂബി സുജാതയുടെ ഭർത്താവ് പ്രകാശനെ വളക്കുന്നത്. കിഷോർ സത്യാ ആണ് പ്രകാശന്റെ വേഷത്തിൽ എത്തുന്നത്.

കുടുംബ വിളക്കിന്റെയും അതുപോലെ സ്വന്തം സുജാതയുടെയും തിരക്കഥ എഴുതുന്നത് ഒരേ ആളും ഒരേ ശ്രേണിയിലുള്ള കഥയുമാണ്. 2021 മാർച്ച് 21 നു മഴവിൽ മനോരമയിൽ തുടങ്ങിയ സീരിയൽ ആണ് എന്റെ കുട്ടികളുടെ അച്ഛൻ. ടെസ്സ ജോസഫ് ആണ് സീരിയലിൽ നായികയായി എത്തുന്നത്.

സീരിയൽ കാണുന്ന ജനങ്ങൾ മുഴവൻ മണ്ടന്മാരാണോ; കുടുംബ വിളക്ക് തിരക്കഥാകൃത്ത് ചോദിക്കുന്നു..!!

കിരൺ നമ്പ്യാരാണ് നായകൻ. അനുപമയ്ക്കും അശോകും ഭാര്യയും ഭർത്താവുമാണ്. ഇവർക്ക് മൂന്നു മക്കൾ ഉണ്ട്. അനുപമ വീട്ടമ്മയാണ്. തുടർന്ന് അശോക് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അശോകിന്റെ മുൻ കാമുകി സംഗീത രാജ് മാനേജരായി എത്തുന്നു. ഇരുവരും തമ്മിലുള്ള പഴയ പ്രണയം വീണ്ടും തുടങ്ങുന്നു.

പൂജിത മേനോൻ ആണ് സംഗീത രാജിന്റെ വേഷത്തിൽ എത്തുന്നത്. തുടർന്ന് കാമുകിയുടെ വീട്ടിലേക്ക് അശോക് താമസം മാറുന്നു. അനുപമ ആണെങ്കിൽ ജോലി നേടുന്നു. അതും ഭർത്താവിന്റെ ഓഫീസിൽ തന്നെ. മൂന്നു സീരിയലും പറയുന്നത് ഒരേ കഥയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago