കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ സീരിയലുകൾക്ക് അവാർഡ് നിഷേധിക്കുകയും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്നതാണ് എന്നുള്ള തരത്തിൽ ഉള്ള രൂക്ഷ വിമർശനം നടത്തിയ ജൂറിക്ക് എതിരെ രൂക്ഷ വിമർശനവുമായി നടനും എം എൽ എയുമായ ഗണേഷ് കുമാർ.
അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ട് അത് സമർപ്പിച്ചിട്ടുണ്ട് എങ്കിൽ അതിൽ നിന്നും നല്ലത് കണ്ടെത്തി കൊടുക്കണം. അതിനായി ആണല്ലോ ജഡ്ജസിനെ വെക്കുന്നത്. അതല്ലാതെ കണ്ടതെല്ലാം കൊള്ളത്തില്ല എന്ന് പറഞ്ഞാൽ ഒരു അവാർഡും കൊടുക്കണ്ടല്ലോ..
ഇപ്പോൾ ഇന്ത്യൻ സർക്കാരും കേരള സർക്കാരും സിനിമക്ക് അവാർഡ് ക്ഷണിക്കാറുണ്ട്. കമ്മറ്റി തീരുമാനിക്കുകയാണ് കണ്ട സിനിമ ഒന്നും കൊള്ളത്തില്ല അവാർഡ് ഇല്ല. നല്ല സിനിമക്ക് ഉള്ള അവാർഡ് ഇല്ല എന്ന് പറയുകയാണെങ്കിൽ മര്യാദകേടാണ്. ക്ഷണിച്ചിട്ടുണ്ടെങ്കിൽ അത് പരിഗണിക്കണം.
അല്ലെങ്കിൽ അടുത്ത പ്രാവശ്യം മുതൽ സീരിയൽ വളരെ നീളത്തിൽ പോകുന്ന ഒരു സാധനമാണ് അതിനെ എഡിറ്റ് ചെയ്തത് കാണാൻ കഴിയില്ല. മുഴുവൻ കാണാൻ ഒരു ജഡ്ജിങ് കമ്മറ്റിക്കും പറ്റില്ല. അതുകൊണ്ട് സീരിയലിനെ അവാർഡിന് ക്ഷണിക്കുന്നില്ല.. ഷോർട് ഫിലിം മാത്രം അവാർഡ് മതി.
ടെലിവിഷൻ അവാർഡ് എന്നുള്ളത് ഷോർട് ഫിലിം അവാർഡ് എന്ന് മാറ്റിയാൽ മതി. കൊടുക്കാം എന്ന് പറഞ്ഞു അവാർഡ് ക്ഷണിച്ചിട്ട് കൊടുക്കാൻ നല്ലത് ഒന്നുമില്ല എന്ന് പറയുന്നത് കലാകാരന്മാരെയും കലാകാരികളെയും അതിന്റെ അണിയറപ്രവർത്തകരെയും അപമാനിക്കുന്ന രീതിയാണ്.
മന്ത്രിയുടെ ഒന്നും കുഴപ്പമില്ല. കുറച്ചു ജഡ്ജിമാർ ഇരുന്നു നല്ലത് ഒന്നുമില്ല എന്ന് തീരുമാനിക്കുകയാണ്. നാളെ നല്ല നടന്മാരും നടിമാരും ഇല്ല എന്ന് പറഞ്ഞാലും കേൾക്കണം. കേരളത്തിൽ കോടിക്കണക്കിന് ആളുകൾ കാണുന്ന ഒരു സാധനം മോശമാണ് എന്ന് പറയുന്നത് അവരെക്കൂടി അപമാനിക്കുന്ന രീതിയാണ്.
ഇത്രയധികം അച്ചന്മാരും അമ്മമാരും കുട്ടികളും യുവാക്കളും സീരിയൽ കാണുന്നുണ്ട് അത് ആസ്വദിക്കുന്നുണ്ട്. കാണാത്ത ഇരിക്കാൻ കഴിയാത്ത ആളുകൾ ഉണ്ട്. എന്റെ അച്ഛൻ പോലും മരിക്കുന്നതിന്റെ തലേ ദിവസം പോലും ഫോണിൽ സീരിയൽ കണ്ടു.
ജഡ്ജിങ് കമ്മറ്റിയിൽ ഇരുന്നു കണ്ടവർ മുഴുവൻ മിടുക്കന്മാരും ബാക്കി ഉള്ളവർ മുഴുവൻ മണ്ടന്മാരും. ഇതൊരു മോശം കാര്യമാണ്. ജനങ്ങൾ കാണില്ലെങ്കിൽ സീരിയൽ ചാനലുകൾ കാണിക്കില്ല. ഗണേഷ് കുമാർ പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…