പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലുകൾ സമ്മാനിക്കുന്ന ചാനെൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തിൽ പരമ്പര തുടങ്ങിയ കാലം മുതൽ ഉള്ള സീരിയൽ ആണ് കുടുംബ വിളക്ക്.
ഇടയ്ക്കിടെ സാന്ത്വനം ഒരു ഭീഷണി ആകാറുണ്ട് എങ്കിൽ കൂടിയും കുടുംബ വിളക്കിന് തുല്യം കുടുംബ വിളക്ക് മാത്രമാണ്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പരയാണ് കുടുംബ വിളക്ക്. സിനിമ താരം മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രം ചെയ്യുന്നത്.
25 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഭർത്താവ് സിദ്ധാർഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. എന്നാൽ സ്നേഹ നിധിയായ അമ്മായിയച്ഛൻ മരുമകൾ സുമിത്രക്ക് തന്റെ വീട് എഴുതി വെക്കുന്നു.
മൂന്നു മക്കളിൽ മൂത്തയാൾ അച്ഛനെ പിന്തുണക്കുമ്പോൾ രണ്ടാമത്തെയാൾ എന്നും അമ്മക്കൊപ്പമാണ് മകൾ ആദ്യം അച്ഛന്റെ കാമുകിയുടെ പക്ഷത്ത് ആയിരുന്നു എങ്കിൽ പിന്നീട് അമ്മയുടെ അടുത്തേക്ക് വരുക ആയിരുന്നു.
എന്നാൽ അമ്മായിയമ്മ സരസ്വതിയമ്മ എന്നും മരുമകൾ സുമിത്രയെ തീരെ ഇഷ്ടമല്ലാത്തയാൾ ആണ്. ആദ്യ കാലങ്ങളിൽ കണ്ണീർ സീരിയൽ ആയിരുന്നു എങ്കിൽ സുമിത്രയുടെ വിവാഹ മോചനം കഴിഞ്ഞുള്ള ബോൾഡ് ആയ പ്രവർത്തികൾ കൂടുതൽ ചടുലത സീരിയലിന് നൽകി.
സുമിത്ര തുടങ്ങിയ തുണിക്കട ഉൽഘാടനം ചെയ്തത് അജു വർഗീസ് ആയിരുന്നു. ജെ എഫ് തരകൻ ആണ് ശിവദാസമേനോൻ എന്ന അമ്മായിയച്ഛൻ വേഷം ചെയ്യുന്നത്.
ഇപ്പോൾ എം ജി ശ്രീകുമാർ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ അതിഥി ആയി എത്തിയ ജെ എഫ് തരകൻ തന്റെ ഓൺസ്‌ക്രീൻ ഭാര്യയെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും മനസ്സ് തുറന്നത്. ശിവദാസ് മേനോൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള കഥാപാത്രമാണ്.
വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മറുപടിയും ഉള്ള ആളാണ് ശിവദാസ് മേനോൻ. നേരിനൊപ്പം നിൽക്കുന്ന സത്യസന്ധനായ മനുഷ്യൻ. ശരികൾ നോക്കി പറയുന്നതിന് അയാൾക്ക് മടിയില്ല. ശിവദാസ് മേനോൻ എന്ന കഥാപാത്രത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ് ഒന്നൊഴികെ.
വളരെ സങ്കടമുള്ള കാര്യം എന്താണെന്നാൽ ഇയാൾ ഭാര്യയോട് ഒരിക്കൽ പോലും ഇത്തിരി സ്‌നേഹം പ്രകടമാക്കുന്നില്ല. സരസ്വതി എന്ന കഥാപാത്രം അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ളതാണ്. എന്നിരുന്നാലും ഭാര്യയല്ലേ തന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ ആ സ്‌നേഹവും ബഹുമാനവും അവർക്ക് ഒരിക്കലും ശിവദാസ് മേനോൻ നൽകുന്നില്ല.
ഇക്കാര്യം ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു എപ്പോഴെങ്കിലും അവർക്കിടയിലെ സ്‌നേഹം കാണിക്കണം എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് അവരെ സ്‌നേഹിക്കാൻ കൊള്ളില്ല സാറേ എന്നാണ്. ഇത്രയും കുന്നായ്മയുള്ള സ്ത്രീ വേറെയില്ല.
നേർവഴിക്ക് ചിന്തിയ്ക്കുന്ന ശിവദാസ് മേനോന് അവരെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ യഥാർത്ഥ ജീവിതത്തിൽ എനിക്കൊരിക്കലും ശിവദാസ് മേനോനെ പോലെ ആകാൻ കഴിയില്ല. പച്ചയായ മനുഷ്യനാണ് ഞാൻ.
ആളുകള്‍ അറിഞ്ഞു കൊണ്ടും അറിയാതെയും തെറ്റുകൾ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോൾ ശിവദാസ് മേനോൻ ആയി ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതോടെ തെറ്റുകൾ ചെയ്യുന്നതിൽ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു. ദേവി മേനോൻ ആണ് സരസ്വതി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…