Serial Dairy

അച്ഛൻ പോയി ഇപ്പോൾ അമ്മയും; അലമുറയിട്ട് കരഞ്ഞു ജൂഹി; ആ സങ്കടം കാണാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും..!!

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ജൂഹി റുസ്താഗി. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഏറുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ആദ്യ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച താരമാണ് ജൂഹി. ജൂഹി രഘുവീർ ശരൺ എന്നാണ് ജൂഹിയുടെ യഥാർത്ഥ പേര്.

ലെച്ചു എന്ന വേഷത്തിൽ ആണ് ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ അമ്മ വാഹന അപകടത്തിൽ മരിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. ഭാഗ്യലക്ഷ്മി രഘുവീർ എന്നായിരുന്നു അമ്മയുടെ പേര്.

ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു എന്നതുകൊണ്ടുതന്നെ ഞെട്ടലിലാണ് പ്രേക്ഷകർ.

ഈ അപ്രതീക്ഷിത വിയോഗത്തിൾ കുടുംബവും ബന്ധുക്കളും തകർന്നുപോയി. കുടുംബവും നാട്ടുകാരും ജൂഹിയുടെ അമ്മയുടെ നാടായ ചോറ്റാനിക്കരയിലാണ് അന്ത്യ കർമ്മകങ്ങൾ ഒരുക്കിയിരുന്നത്. 

ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ നിമിഷങ്ങളാണ് അവിടെ ഉണ്ടായത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി.

ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്.

അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ  സ്ഥലം ചോറ്റാനിക്കരയാണ്. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട് ലച്ചുവിന്.

ഈ സഹോദരനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ഇന്ന് അപകടം സംഭവിച്ചത്. ലെച്ചുവിൻ്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും പുറത്തുവരാൻ ഒട്ടേറെ നാളുകൾ എടുത്തു. പിന്നീട് ടെലിവിഷൻ ലോകത്തിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു.

ജൂഹി റുസ്താഗിയുടെ അമ്മ മരണപ്പെട്ടു; അപ്രീതിക്ഷിത സംഭവത്തിന്റെ ഞെട്ടലിൽ..!!

അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഇത് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തും ആയിരിക്കും. അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. ചേട്ടനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഈ ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപെട്ട ലച്ചു പ്രേക്ഷകർക്ക് ഒരു വലിയ ദുഃഖം തന്നെയാകും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago