29 മത് സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ നിന്നും മികച്ച ആദ്യത്തെയും രണ്ടാമത്തെയും സീരിയലുകൾക്ക് ഉള്ള അവാർഡ് കൊടുക്കില്ല എന്ന് ജൂറി തീരുമാനം.
വീടുകളിൽ കുടുംബം മുഴുവൻ ഒന്നിച്ചിരുന്നു കാണുന്ന സീരിയൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ളതും അവരെ മോശമായി കാണിക്കുന്നതുമാണ്. ഇതിൽ കടുത്ത ആശങ്കയുണ്ട്.
ഒരു കുടുംബ മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ഉത്തരവാദിത്വ ബോധം വളർന്നമെന്ന് എൻട്രികൾ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടു. സംവിധായകൻ ആർ ശരത്തിന്റെ നേതൃത്വത്തിൽ ഉള്ള ജൂറി വിഭാഗം അവാർഡ് നിശ്ചയിച്ചത്.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, നടി ലെന കുമാർ, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയും അംഗമായിരുന്നു. 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നിര്ണായതിനായി കഥ വിഭാഗത്തിൽ ആകെ 39 എൻട്രികളാണ് ഉണ്ടായിയുന്നത്.
സീരിയൽ വിഭാഗത്തിൽ 6 ഉം ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി.ഷോ എന്റർടൈന്മെന്റ് വിഭാഗത്തിൽ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തിൽ 8 ഉം എൻട്രികൾ ലഭിച്ചിരുന്നു. കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്ക് വേണ്ടിയുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണ്.
ജൂറിയുടെ മുന്നിലെത്തിയ എന്ററികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ മണിക്കുന്നതല്ല. അതുകൊണ്ടുതന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം അവാർഡ് നൽകാൻ സാധിച്ചിട്ടില്ല.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…