മലയാളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. വലിയ താര നിരയിൽ ഉള്ള സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് സിനിമ താരം മീര വാസുദേവൻ ആണ്. ഇരുപത്തിയഞ്ച് വര്ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പോകുന്നത് ആണ് കഥയുടെ തുടക്കം.
സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥ കൂടി ആണ് കുടുംബ വിളക്ക് പറയുന്നത്. കുടുംബ വിളക്ക് സീരിയൽ വഴി പ്രേക്ഷക മനം കവർന്ന ആൾ ആണ് നൂബിൻ ജോണി. കുടുംബ വിളക്കിൽ സുമിത്രയുടെ ഇളയ മകൻ പ്രതീഷ് എന്ന കഥാപാത്രമായി ആണ് താരം എത്തുന്നത്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രം ആണ് നൂബിന്റേത്.
കാരണം അച്ഛൻ മറ്റൊരു ബന്ധം തേടിപ്പോകുമ്പോൾ സുമിത്രക്കൊപ്പം നിൽക്കുന്നത് പ്രതീഷ് മാത്രമാണ്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിനോട് പ്രത്യേകമായ ഒരു ഇഷ്ടം പ്രേക്ഷകർക്കുണ്ട്. അമ്മയെ ഏറെ സ്നേഹിക്കുന്ന അമ്മയുടെ വാക്കുകൾക്ക് അത്രമേൽ ബഹുമാനം നൽകുന്ന കഥാപാത്രമായി ആണ് നൂബിൻ എത്തിയത്.
ഭർത്താവ് നഷ്‌ടമായ പഴയ കാമുകിയെ വിവാഹം കഴിക്കാനുള്ള ത്യാഗം കൂടി ചെയ്യുന്ന ആൾ ആയി ആണ് പ്രതീഷ് എന്ന കഥാപാത്രം എത്തുന്നത്. ഇപ്പോൾ ജീവിതത്തിലും തനിക്കൊരു പ്രണയം ഉണ്ടെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് നൂബിൻ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി തന്റെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നു എന്നുള്ള സൂചനകൾ നൂബിൻ നൽകിയത്.
താരത്തിന് ഏറെ കാലങ്ങൾ ആയി ഒരു പ്രണയമുണ്ടെന്നു എല്ലാവര്ക്കും അറിയാമെങ്കിൽ കൂടിയും ആരാണ് ആ പെൺകുട്ടി എന്ന് കണ്ടെത്താൻ ഉള്ള തിടുക്കത്തിൽ ആണ് ആരാധകർ. ഇനി ഞങ്ങൾ ഉടൻ തന്നെ മിനിസ്റ്റർ ആൻഡ് മിസ്സിസ് ആകുമെന്ന് ആയിരുന്നു താരം സോഷ്യൽ മീഡിയ വഴി കുറിച്ചത്.
നൂബിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ വിഡിയോയും ചിത്രാംങ്ങൾ ആണ് പങ്കുവെച്ചത് എങ്കിൽ കൂടിയും മുഖം വ്യക്തമായിരുന്നില്ല. എന്നാൽ പ്രേക്ഷകർ പറയുന്നത് ഇത് സഞ്ജന എന്ന കഥാപാത്രം ആയി എത്തുന്ന രേഷ്മ ആണെന്ന് ആയിരുന്നു.
അതെ സമയം നേരത്തെ സഹോദരിയുടെ വേഷത്തിൽ എത്തിയ അമൃതയുമായി നൂബിൻ പ്രണയത്തിൽ ആണെന്ന് തരത്തിൽ വാർത്തകൾ എത്തിയിരുന്നു. എന്തായാലും ആരായാലും ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…