ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രം ആദ്യം ചെയ്തിരുന്ന താരം ആണ് പാർവതി വിജയ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് കുടുംബ വിളക്ക്.
25 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മൂന്നു മക്കളെയും ഭാര്യെയെയും ഉപേക്ഷിച്ചു കാമുകിക്ക് ഒപ്പം പോകുന്ന അച്ഛന്റെയും ഭർത്താവിന് തന്റെ ഭാര്യ ഒന്നുമില്ലാതെ തോന്നിക്കുന്നതും അവിടെ നിന്നും വിജയങ്ങൾ വെട്ടിപ്പിടിക്കുന്ന ഒരു ഭാര്യയുടെ കഥയൊക്കെയാണ് കുടുംബ വിളക്ക് പറയുന്നത്.
അതിൽ സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഏറ്റവും ഇളയ മകൾ ശീതളിന്റെ വേഷത്തിൽ ആയിരിന്നു പാർവതി എത്തിയത്. വിവാഹം കഴിഞ്ഞതോടെ സീരിയലിൽ നിന്നും അപ്രതീക്ഷിതമായ പാർവതി ഇപ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണ് എന്നാണ് പറയുന്നത്.
ആരാധകരുടെ ചോദ്യത്തിന് ഇൻസ്റ്റാഗ്രാമിൽ മറുപടി പറയുന്ന കൂട്ടത്തിൽ ആണ് പാർവതി കുടുംബ വിശേഷങ്ങൾ പറഞ്ഞത്. കുടുംബ വിളക്ക് ലൊക്കേഷനിൽ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറ മാന് അരുണുമായിട്ടാണ് പാർവതി വിജയ് വിവാഹിതയായത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ വളരെ രഹസ്യമായിട്ടാണ് താര വിവാഹം നടന്നത്.
വിവാഹ ശേഷം രണ്ടാളും സീരിയലിൽ നിന്ന് മാറി. താൻ ഇനി അഭിനയിക്കാൻ ഇല്ലെന്ന് പാർവതി പറഞ്ഞെങ്കിലും അരുൺ മറ്റ് സീരിയലുകളുടെ തിരക്കിലാണ്. എന്നാൽ നേരത്തെ താരം പറഞ്ഞത് താൻ വിവാഹം കഴിച്ചതോടെ കുടുംബ വിളക്കിൽ നിന്നും തന്നെ ഒഴിവാക്കിയത് ആണെന്ന് ആണ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാർവതി ഗർഭകാലത്തെ കുറിച്ച് ആരാധകരോട് പറയുന്നത് ഇങ്ങനെയാണ്..
താൻ ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. ചേച്ചി മൃദുലയുടെ വിവാഹത്തിന് രണ്ട് മാസം ഗർഭിണി ആയിരുന്നു. ഫെബ്രുവരി ഒമ്പതിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 21 മാസം പൂർത്തിയായി. ഇപ്പോൾ ഗർഭ കാലത്തിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ട്. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ഇപ്പോൾ കൂടുതൽ താൽപ്പര്യം.
ഇപ്പോൾ കുഞ്ഞിന്റെ അനക്കം ഒക്കെ അറിഞ്ഞു തുടങ്ങി. തനിക്ക് പ്രായം 22 ഉം ഭർത്താവിന് 28 മാണ്. ആദ്യമായി താൻ അഭിനയിച്ച സീരിയൽ കുടുംബവിളക്ക് ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു.
ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കൾ കാലമാൻ എന്ന സീരിയലിൽ ആണ് പുള്ളി വർക്ക് ചെയ്യുന്നത്. ഭർത്താവിനെ കുറിച്ച് എന്തേലും പറയാമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്ന് പാർവതി പറയുന്നു.
എന്റെ നല്ലപാതിയാണ്. എന്റെ ലോകമെന്ന് പറയുന്നതും പുള്ളിയാണെന്ന് പാർവതി സൂചിപ്പിച്ചു. പ്രതീക്ഷിക്കാതെയാണോ ഗര്ഭിണിയാണോ എന്ന് ചിലര്‍ ചോദിച്ചെങ്കിലും അല്ലെന്നായിരുന്നു മറുപടി. ഇപ്പോൾ താൻ ഭർത്താവിന്റെ വീട്ടിലല്ല സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും നടി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…