മലയാളികൾ കാലത്തിന് അനുസരിച്ചു മാറുകയാണ്. അത് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ടിആർപി റിപ്പോർട്ട്. ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിന് ഉള്ള അവാർഡ് നിഷേധിച്ചിരുന്നു.
കാരണം സ്ത്രീകളെ അപമാനിക്കുന്നതും അതുപോലെ കുട്ടികൾക്ക് നല്ല സന്ദേശം നൽകുന്നതായി ഒന്നുമില്ല എന്നുള്ളത് തന്നെ ആയിരുന്നു. ഇപ്പോൾ അത് ശരിയാക്കുന്ന രീതിയിൽ ആണ് ആളുകളുടെ പ്രതികരണവും.
ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ് കുടുംബ വിളക്കിന്. ആഴ്ചയിൽ ഏഴ് ദിവസവും രാത്രി 8 മണിക്ക് ആണ് ഏഷ്യാനെറ്റിൽ കുടുംബ വിളക്ക് സംപ്രേഷണം ചെയ്യുന്നത്.
മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്.
ചിത്ര ഷേണായി ആണ് സീരിയൽ നിർമ്മിക്കുന്നത്. ഭർത്താവിന്റെ അവിഹിത ബന്ധവും അതിൽ മൗനമായി നിൽക്കുന്ന ഭാര്യയും അച്ഛന്റെ അവിഹിത ബന്ധത്തെ പിന്തുണക്കുന്ന മൂത്തമകനും ഒക്കെ ആണ് സീരിയൽ ഇതിവൃത്തം.
അച്ഛന്റെ അവിഹിത ബന്ധം അവസാനിച്ചപ്പോൾ ഇപ്പോൾ മൂത്ത മകന്റെ അവിഹിതമാണ് കാണിക്കുന്നത്. എന്നാൽ സീരിയൽ സിനിമ നടി സ്വാസിക റേഡിയോ അഭിമുഖത്തിൽ പറഞ്ഞത് അവിഹിതവും മസാലയും ഉണ്ടെങ്കിൽ ആണ് പ്രേക്ഷകർ സീരിയൽ കാണൂ.. എന്നായിരുന്നു.
എന്നാൽ അതെല്ലാം മറികടന്ന് കുടുംബ ബന്ധങ്ങളുടെ സ്നേഹത്തിന്റെ കഥ ആഴത്തിൽ പറയുന്ന സാന്ത്വനം ടിആർപിയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം.
തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. ഇപ്പോൾ 20.6 ടിആർവി ആണ് സാന്ത്വനത്തിനുള്ളത്. ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.
രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.
എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഏട്ടനും ഏടത്തിയും അവരുടെ സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി ഉള്ളത് ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.
കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി ശിവനും അഞ്ജലി യും തമ്മിൽ ഉള്ള പിണക്കവും അതിന് ശേഷം ഇണക്കവും അതുപോലെ അപ്പുവും എല്ലാം ആണ് സാന്ത്വനം സീരിയലിൽ ആകാംഷ കൂട്ടാൻ കാരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…