കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്.
ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ. അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും.
ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്.
സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും. ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത നായർ ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു.
കുടുംബ വിളക്ക് തുടങ്ങുമ്പോൾ ഈ കഥാപാത്രം ചെയ്തിരുന്നത് മൃദുല വിജയിയുടെ സഹോദരി പാർവതി ആയിരുന്നു. പാർവതി വിവാഹിതയാക്കുന്നതോടെ സീരിയലിൽ നിന്നും പിന്മാറിയപ്പോൾ ആണ് അമൃത ആ വേഷത്തിലേക്ക് എത്തുന്നത്. ഇപ്പോൾ താരം സീരിയലിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത ആണ് എത്തുന്നത്.
സീരിയലിൽ നിന്നും പിന്മാറും എന്ന തരത്തിൽ താരം നേരത്തെ സൂചന നൽകിയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ അമൃത തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അമൃതയുടെ വാക്കുകൾ ഇങ്ങനെ..
ഇന്നലെയും ഇന്നുമായി ഒരുപാട് ആളുകൾ സത്യം ആണോ എന്ന് അറിയാൻ എനിക്ക് മെസേജ് അയക്കുകയാണ്. നല്ല വിഷമം ഉണ്ട് ഷെയർ ചെയ്യാൻ. അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. ഞാൻ ആയി എടുത്ത തീരുമാനം ആണ്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.
എന്നാൽ വളരെ പെട്ടന്ന് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ ഒരു മാറ്റവും – അമൃത പറയുന്നു. തനിക്ക് ഇത്രയും കാലം തന്നെ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകണം എന്നും അമൃത പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…