റേറ്റിങ്ങിൽ മുന്നിൽ നിക്കുമ്പോഴും കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിനെതിരെ പ്രേക്ഷകർ രംഗത്ത് വന്നിരിക്കുന്നത്. രാത്രി 8 മണിക്ക് പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് കുടുംബ വിളക്ക്.
മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്.
ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്. പിന്നീട് ശ്രീജിത്തിനെ ആ വേഷത്തിൽ നിന്നും മാറ്റുകയായിരുന്നു. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.
ഭർത്താവിന്റെ അവിഹിത ബന്ധവും അതിൽ മൗനമായി നിൽക്കുന്ന ഭാര്യയും അച്ഛന്റെ അവിഹിത ബന്ധത്തെ പിന്തുണക്കുന്ന മൂത്തമകനും ഒക്കെ ആണ് സീരിയൽ ഇതിവൃത്തം.
കേരള സമൂഹത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത ഒരു വീട്ടമായായി ആണ് കേന്ദ്ര കഥാപാത്രം ആ സുമിത്രയുടെ വേഷത്തിൽ മീര വാസുദേവ് എത്തുന്നത്. എന്നാൽ അത്തരത്തിൽ ഒരു വീട്ടമ്മ കേരള സമൂഹത്തിൽ ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
25 വർഷമായി ഭാര്യ ആയി തുടരുകയും ഭർത്താവിന് മറ്റൊരു സ്ത്രീ ആയി ബന്ധം ഉണ്ടെങ്കിൽ കൂടിയും അതിനു മൗന സമ്മതം ഉള്ള ഭാര്യയും സ്വന്തം ഭർത്താവ് കാമുകിക്കൊപ്പം ഇറങ്ങി പോകുമ്പോൾ മറുത്തൊന്നും പറയാത്ത സ്ത്രീ ആയി സുമിത്ര മാറുന്നു.
പിന്നീട് പോരാട്ടങ്ങളുടെ വഴിയിൽ ആണ് സുമിത്ര. എന്നാൽ ഇപ്പോൾ അച്ഛൻ സിദ്ധാർത്ഥിന്റെ വഴിയിൽ തന്നെയാണ് മൂത്തമകനും. ഈ അവിഹിതം തീരെ സഹിക്കാൻ കഴിയില്ല എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
ഡോക്ടറായ അനിരുദ്ധും സീനിയർ ഡോക്ടറായ ഇന്ദ്രജയും തമ്മിലുള്ള ബന്ധം ആണ് ഇപ്പോൾ പുതുതായി വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് മെഡിക്കൽ ക്യാംപിലേക്ക് പോകുന്നത് മുതൽ മറ്റൊരു അവിഹിതത്തിന് സാധ്യത തെളിഞ്ഞ് വരികയാണ്. കാരണം ആദ്യം അനിരുദ്ധന്റെ ഭാര്യയും ഡോക്ടറുമായ അനന്യ ആണ് ആ ക്യാമ്പിന് പോകാൻ ഇരുന്നത്. അവരെ മാറ്റിയാണ് ഇന്ദുജ അനിരുദ്ധനെ കൊണ്ടുപോകുന്നത്.
അനിരുദ്ധിനെ മ.ദ്യം കൊടുത്ത് മയക്കി കുറച്ച് ഫോട്ടോസ് എടുത്ത് അതിൽ കൂടി വരുതിയിൽ ആക്കുകയാണ് ഇന്ദ്രജ. ഏറ്റവുമൊടുവില്‍ ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് കാട്ടി സിനിമ ഇന്ദുജയുടെ കൂടെ സിനിമ കാണാൻ വരെ അനിരുദ്ധിന് പോവേണ്ടി വന്നു. തിരിച്ച് ആശുപത്രിയിലേക്ക് വരുന്ന സമയത്ത് അവിടെ പ്രതീഷും അനിരുദ്ധിന്റെ ഭാര്യ അനന്യയുമൊക്കെയുണ്ട്.
എന്നാൽ ഇന്ദ്രജ അധികാരം കാണിക്കാൻ തുടങ്ങിയതോടെ പ്രതീഷുമായി വാക്കേറ്റത്തിലേക്ക് എത്തുകയാണ്. അനന്യയെ പോലും അനിരുദ്ധ് സംസാരം കൊണ്ട് നിയന്ത്രിച്ചതോടെ പ്രതീഷിന്റെ ഉള്ളിലും സംശയത്തിന്റെ തിരി തെളിഞ്ഞു. ഇന്ദ്രജയുടെ സംസാരവും ചിരിയുമൊക്കെ മറ്റൊരു വേദികയെ പോലെയാണ് തനിക്ക് തോന്നുന്നെന്നതായിരുന്നു പ്രതീഷ് പറയുന്നു.
ഇത് അനന്യയ്ക്കുള്ളിലും വേദന നൽകുന്നതായി പ്രൊമോ വീഡിയോയില്‍ കാണിക്കുന്നു. ഓരോ ദിവസം കഴിയുംതോറും അനിരുദ്ധ് ഇന്ദ്രജ മാഡത്തിന്റെ വലയിൽ കുടുങ്ങി പോകുകയാണ്. ഫോട്ടോ കാണിച്ച് തന്നെ പേടിപ്പിക്കുന്നത് അനിരുദ്ധ് ചോദ്യം ചെയ്താൽ തീരാവുന്ന കുഴുപ്പങ്ങളെ ഇപ്പോൾ ഉള്ളൂ.
പക്ഷേ അതിനൊന്നു ശ്രമം പോലും നടത്താത് സഹിക്കാൻ കഴിയുന്നില്ലല്ലോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന ചില കമന്റുകൾ പറയുന്നത്. കുടുംബ വിളക്കിൽ തന്നെ ഒരു അവിഹിതം ഇപ്പോൾ കഴിഞ്ഞു പോയതല്ലേ ഒള്ളു. അപ്പോഴേക്കും അടുത്ത അവിഹിതം കൊണ്ട് വന്ന് ഇങ്ങനെ വെറുപ്പിക്കരുതേ എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…