Categories: Serial Dairy

വിധവയായ പഴയ കാമുകിയെ വിവാഹം കഴിക്കാൻ പ്രതീഷ്; കുടുംബ വിളക്കിൽ പുത്തൻ ട്വിസ്റ്റുകൾ..!!

അവിഹിത കുടുംബ കഥ മാത്രമാണ് കുടുംബ വിളക്ക് എന്ന സീരിയലിനെ കുറിച്ച് അപവാദങ്ങൾ പടരുമ്പോഴും പുത്തൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ കുടുംബ വിളക്കിൽ സംഭവിക്കുന്നത്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് സീരിയൽ നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല.

സുമിത്ര എന്ന ഉത്തമയായ ഭാര്യയെ ഉപേക്ഷിച്ചു 25 വർഷങ്ങൾക്കു ശേഷം മറ്റൊരു പെണ്ണിന്റെ ഭർത്താവു സിദ്ധാർഥ് വിവാഹം കഴിക്കുന്നത്. വേദിക എന്ന വില്ലത്തി വേഷം എത്തുന്നതും ഇങ്ങനെ തന്നെ. വേദികയും ഭർത്താവിനെ വേണ്ട എന്ന് വെച്ചാണ് പുതിയ വിവാഹ ജീവിതം കഴിക്കുന്നത്. ഇപ്പോൾ സുമിത്ര – സിദ്ധാർഥ് ദമ്പതികളുടെ രണ്ടാമത്തെ മകൻ പ്രതീഷിന്റെ വിവാഹം നടക്കുമെന്ന് റിപോർട്ടുകൾ.

റീമേക്ക് സീരിയൽ ആയത് കൊണ്ട് തന്നെ ഇത് സത്യം ആയിരിക്കും എന്ന് ആരാധകർ വിശ്വസിക്കുന്നു. നേരത്തെ പ്രണയത്തിൽ ആയിരിന്നു പ്രതീഷ്. സഞ്ജന എന്നായിരുന്നു കാമുകിയുടെ പേര്. എന്നാൽ പ്രണയം ഒഴുവാക്കി അവൾ മറ്റൊരു വിവാഹം കഴിക്കുന്നു. അതിന്റെ വേദനയിൽ ആയിരുന്നു പ്രതീഷ് ഇത്രയും കാലം. എന്നാലിപ്പോൾ സഞ്ജനയുടെ ഭർത്താവു മരിച്ചു എന്ന വാർത്ത ആണ് എത്തുന്നത്.

വിദേശത്ത് ഒരു അപകടത്തിൽ ആണ് മരണം. അമ്മ സുമിത്രയുടെ പിന്തുണയോട് കൂടി പ്രതീഷ് സഞ്ജനയെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. എന്നാൽ വൈകാതെ ഇരുവരുടെയും വിവാഹം നടത്തുമെന്നാണ് ആരാധകർ തന്നെ പറയുകയാണ്. എന്നാൽ പ്രതീഷിന്റെ വിവാഹത്തിലും കൈ കടത്താൻ വേദികയുടെ ശ്രമം ഉണ്ടാവുമെന്നാണ് അറിയുന്നത്.

എങ്ങനെയും ആ വിവാഹത്തിൽ ഇടപെടാൻ വേദിക ശ്രമിക്കുമെന്നും ഒടുവിൽ പ്രതിസന്ധികൾ മാറി പ്രതീഷ് വിവാഹിതനാവുമെന്നും ചില യൂട്യൂബ് ചാനലുകാർ പ്രവചിക്കുന്നു. സുമിത്രയും സഞ്ജനയും തമ്മിൽ സംസാരിച്ചാണ് ഒടുവിൽ വിവാഹം തീരുമാനിക്കുന്നത്.

മുമ്പ് പ്രതീഷിൽ നിന്നും സഞ്ജനയെ അകറ്റി നിർത്തിയത് സുമിത്രയാണ്. വിവാഹശേഷവും സുമിത്രയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ സഞ്ജന എത്തിയെങ്കിലും അതിന് സുമിത്ര വഴങ്ങിയില്ല. ഇനി ഇവരെ രണ്ട് പേരെയും ഒരുമിക്കാനാണ് സുമിത്രയുടെ ശ്രമം.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago