സീരിയൽ കാണുന്ന ജനങ്ങൾ മുഴവൻ മണ്ടന്മാരാണോ; കുടുംബ വിളക്ക് തിരക്കഥാകൃത്ത് ചോദിക്കുന്നു..!!
കഴിഞ്ഞ ദിവസം ആണ് ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചത്. എന്നാൽ കലാമൂല്യമുള്ള ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് മികച്ച സീരിയലുകൾക്ക് ഉള്ള അവാർഡ് നിഷേധിക്കുകയും വിമർശനം നടത്തുകയും ചെയ്തിരുന്നു ജൂറി.
മികച്ച ടെലി സീരിയലുകൾക്ക് ഉള്ള അവാർഡ് നൽകേണ്ട എന്നായിരുന്നു ജൂറി തീരുമാനം. സ്ത്രീകളെയും കുട്ടികളെയും മോശമായി കാണിക്കുന്നു എന്നുള്ള വിമർശനവും ഉണ്ടായി.
എന്നാൽ ഇപ്പോൾ ജൂറിയുടെ ഈ തീരുമാനത്തിന് വിമർശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപിയുള്ള കുടുംബ വിളക്ക് എന്ന സീരിയലിന്റെ തിരക്കഥാകൃത്ത് അനിൽ ബാസ്.
അനിൽ ബാസിന്റെ വാക്കുകൾ ഇങ്ങനെ..
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളതും ആളുകൾ കാണുന്നതും ടെലിവിഷൻ സീരിയലുകളാണ്. ഈ പരമ്പരകൾ കാണുന്ന ലക്ഷോപലക്ഷം പ്രേക്ഷകർക്ക് നിലവാരമില്ലേയെന്ന് അനിൽ ചോദിക്കുന്നു.
നിലവാരമുള്ള പരമ്പരകൾ ഒന്നും കണ്ടില്ല എന്നല്ലേ അവർ പറയുന്നത്. ആ ജൂറിയുടെ നിലവാരം എത്ര എന്ന് കൂടി പരിശോധന നടത്തണം. ലെന നേരത്തെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റാർക്കും സീരിയൽ ലോകവുമായി യാതൊരു വിധ ബന്ധവുമില്ല.
അവർ എങ്ങനെ ആണ് സീരിയലുകൾ വിലയിരുത്തുന്നത്..? ജൂറികൾക്ക് നിലവാരമില്ല എന്നല്ല താൻ പറയുന്നത്. അവർ സിനിമയിലോ അല്ലെങ്കിൽ എഴുത്തിലോ ഒക്കെ വലിയ ആളുകൾ ആയിരിക്കും. എന്നാൽ പരമ്പരകളെ കുറിച്ച് അവർക്ക് വലിയ ധാരണ ഒന്നുമില്ല. കാരണം ഇത് അവർ കളിയാക്കിയത് അല്ലെ..
സീരിയൽ കാണുന്ന ലക്ഷോപലക്ഷം ആളുകൾ ഉണ്ട്. ടിവിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് മെഗാ സീരിയലുകൾ തന്നെയാണ്. ഏറ്റവും കൂടുതൽ കാണുന്നത് വീട്ടമ്മമാരാണ്.
വിധവയായ പഴയ കാമുകിയെ വിവാഹം കഴിക്കാൻ പ്രതീഷ്; കുടുംബ വിളക്കിൽ പുത്തൻ ട്വിസ്റ്റുകൾ..!!
അവരൊക്കെ വിവരം ഇല്ലാത്തവരും മണ്ടന്മാരുമാണ് എന്നാണോ ജൂറി പറയുന്നത്. അതായത് സീരിയൽ കാണുന്ന ആളുകൾക്ക് നിലവാരമില്ല എന്ന്. അവർക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു. ഉള്ളിൽ കൊള്ളാവുന്നത് നോക്കി അവാർഡ് കൊടുക്കാമായിരുന്നു.