കേരളത്തിൽ പ്രത്യേകിച്ച് മലയാളി വീട്ടമ്മമാർക്ക് ഏറെ ഇഷ്ടമുള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. വമ്പൻ ട്വിസ്റ്റുകൾക്ക് ഒപ്പം തന്നെ രസകരമായ മുഹൂർത്തങ്ങളിൽ കൂടിയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത്.
ബാലന്റെയും ദേവിയുടെയും അവരുടെ സഹോദരങ്ങളുടെയും സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ പ്രണയവും അതുപോലെ വിരഹവും അടിയും ഇടിയും എല്ലാം ഉള്ളതുകൊണ്ട് തന്നെ വമ്പൻ സ്വീകാര്യത ആണ് ലഭിക്കുന്നത്.
ഇപ്പോൾ പ്രേക്ഷകരും അതുപോലെ തന്നെ സീരിയലിലെ ഏറ്റവും ഇളയ സഹോദരൻ ആയി എത്തുന്ന കണ്ണനും കാത്തിരിക്കുന്നത് പോലെ പുത്തൻ നായിക എത്തിയിരിക്കുകയാണ്. ചില കുടുംബ പ്രശ്നങ്ങൾ മൂലം ബാലനും കുടുംബം വർഷങ്ങൾ ആയി നാട് ഉപേക്ഷിച്ചു മറ്റൊരു ഇടത്താണ് താമസിക്കുന്നത്.
കുടുംബത്തിൽ നേരിട്ടിരിക്കുന്ന ദോഷങ്ങൾ മാറ്റാൻ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ബാലനും കുടുംബവും. അവിടെ ആണ് പുത്തൻ നായികയുടെ എൻട്രി. അച്ചു എന്ന വേഷത്തിൽ ആണ് പുതിയ താരം എത്തുന്നത്. മഞ്ജുഷ മാർട്ടിൻ ആണ് ഈ വേഷത്തിൽ എത്തുന്നത്.
കണ്ണന്റെ മുറപ്പെണ്ണിന്റെ വേഷത്തിൽ ആണ് താരം എത്തുന്നത്. ടിക് ടോക്കിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് മഞ്ജുഷ. എൽ എൽ ബി അവസാന വർഷ വിദ്യാർത്ഥി കൂടി ആയ മഞ്ജുഷ വ്ലോഗർ കൂടി ആണ്.
സ്വാന്തനത്തിൽ എത്തിയതിന് പിന്നാലെ ചില വിമർശനങ്ങളും ഈ നടിക്ക് നേരെ ഉയർന്നു വന്നിരുന്നു. ഇതിനുള്ള മറുപടി ആണ് താരം തന്നെ ഇപ്പോൾ പറയുകയാണ്. ദേവിക്കും അപ്പുവിനു അഞ്ജലിക്കും ഒപ്പം നിൽക്കാൻ ഈ കുട്ടി പോരാ.
ഈ കുട്ടി കണ്ണനെ ചേരുന്നില്ല അഭിനയം ഒന്നും ശരിയായില്ല തുടങ്ങിയ നിരവധി വിമർശനങ്ങൾ ആണ് മഞ്ജുഷക്ക് നേരെ ഉയർന്നത്. അതുപോലെ വണ്ണം കുറവാണ് ഉയരമില്ല തുടങ്ങിയ വിമർശനങ്ങൾ ആണ് വരുന്നുണ്ട്. താൻ 38 കിലോ ഭാരം മാത്രമേയുള്ളൂ. പൊക്കം അഞ്ചടി തികച്ചില്ല.
എന്നാൽ ഈ സീരിയലിലെ സംവിധായാകൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞത് മഞ്ജുഷ നമുക്ക് പെർഫോമൻസ് മാത്രം മതി എന്നാണ്. ഈ സൈസ് ആണ് നമ്മുടെ മെയിൻ. നേരത്തെ രണ്ടു മൂന്നു കുട്ടികൾ വന്നിരുന്നു.
അവർക്ക് സൈസ് കൂടിയത് കൊണ്ടാണ് അവരെ ഒഴിവാക്കിയത്. അപ്പോൾ ഒരുപാട് പൊക്കവും വണ്ണവും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്നെ സ്വാന്തനത്തിലേക്ക് തെരഞ്ഞെടുക്കുമായിരുന്നില്ല മഞ്ജുഷ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…