2021 ജൂലൈയിൽ ആയിരുന്നു മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹം കഴിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
പ്രണയ വിവാഹം ആയിരുന്നില്ല ഇരുവരുടെയും. 2020 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. മൂന്നാറിൽ ആയിരുന്നു ഇരുവരുടെയും ഹണിമൂൺ ആഘോഷങ്ങൾ നടന്നത്. നർത്തകി കൂടി ആയ മൃദുല അഭിനയ ലോകത്തിൽ സജീവമായി തുടങ്ങിയത് 2015 ൽ ആയിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ആണ് യുവ കൃഷ്ണ അഭിനയിക്കുന്നത്. തുമ്പപ്പൂ എന്ന സീരിയലിൽ ആണ് മൃദുല അഭിനയിച്ചിരുന്നത്. ഇപ്പോൾ താൻ അച്ഛൻ ആകാൻ പോകുന്ന സന്തോഷവും അമ്മയാകാൻ പോകാൻ സന്തോഷവും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്തത്.
മൃദുല വിജയ് കുറിച്ചത് ഇങ്ങനെ..
ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയതിൽ വളരെ സന്തോഷവും അതിയായ സന്തോഷവുമുണ്ട് നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ആവശ്യമാണ് ഞങ്ങളുടെ ഡോക്ടർ വിശ്രമത്തിനായി നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്ന് പിന്മാറി ദയവായി എന്നോട് ക്ഷമിക്കൂ.
താൻ തന്റെ യൂട്യൂബ് ചാനൽ വഴി ഇനി സജീവമായി ഉണ്ടാവും എന്നും താരം പറയുന്നു. യുവ കൃഷ്ണ കുറിച്ചത് ഇങ്ങനെ ആയിരുന്നു.. ഞാൻ ഉടൻ തന്നെ അച്ഛൻ ആകാൻ പോകുന്നു. എന്റെ സന്തോഷം എങ്ങനെ എന്ന് അറിയിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ എല്ലാം പ്രാർത്ഥന ഞങ്ങൾക്ക് ഒപ്പം വേണം എന്നും യുവ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…