അവർ പറയുന്നത് പോലെ നമ്മൾ ചെയ്യണം; അതിനാണ് ക്യാഷ് വരുന്നത്; കരഞ്ഞു പോകും; സ്റ്റാർ മാജിക്കിലെ ചാട്ടയടി ഒറിജിനലാണ്; സാധിക വേണുഗോപാൽ..!!

466

അഭിനയത്തിലും അതോടൊപ്പം അവതാരക ആയും മോഡൽ ആയും എല്ലാം മലയാളികൾക്ക് സുപരിചിതമായ മുഖം ആണ് സാധിക വേണുഗോപിന്റേത്. തന്റെതായ നിലപാടുകൾ എന്നും വെട്ടി തുറന്നു പറയാൻ മടി ഒട്ടും ഇല്ലാത്ത താരം കൂടി ആണ് സാധിക.

നിരവധി ഷോർട് ഫിലിമുകളിലും അതോടൊപ്പം തന്നെ സീരിയൽ രംഗത്തും പരസ്യ മോഡൽ ആയാലും എല്ലാം തിളങ്ങിയിട്ടുള്ള സാധിക തന്റെ പോസ്റ്റുകളിൽ മോശം കമന്റ് ചെയ്യുന്നവർക്കും ഉരുളക്ക് ഉപ്പേരി പോലെ ഉള്ള മറുപടി നൽകാറുണ്ട്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടി ആണ്. തനിക്ക് എന്നും ഇഷ്ടം ഉള്ള വസ്ത്രം സാരി ആണെന്ന് പറയുന്ന സാധിക. കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ്.

സാധിക ഇപ്പോൾ അറിയപ്പെടുന്ന സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞു. നിരവധി പോസ്റ്റുകളും തന്റെ വിവാഹ മോചനവും എല്ലാം തരാം വെളിപ്പെടുത്തൽ നടത്തിയിട്ടും ഉണ്ട്. തന്റെ പോസ്റ്റുകളിൽ വരുന്ന കമെന്റുകൾ അതുപോലെ സ്റ്റാർ മാജിക്കിലെ ചട്ടയാടിയും ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇല്ലാത്തതിന്റെ കാരണവും പറയുകയാണ് സാധിക.

നിരവധി ആളുകൾ ആണ് ഞാൻ ചെയ്ത ഫോട്ടോഷൂട്ടുകൾ എടുത്തു യൂട്യൂബിൽ ഇടുന്നത്. അതിന്റെ ക്യാപ്ഷൻ ആണ് ഏറ്റവും രസം. ഗ്ലാമർ ഷൂട്ടിൽ സാധിക. സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ ഞെട്ടും. ഞാൻ ഇടക്ക് ഒക്കെ ഇതൊക്കെ സെർച്ച് ചെയ്തു നോക്കും. സാധിക ഹോട്ട് എന്ന് അടിച്ചാലേ എന്നെ കിട്ടാറുള്ളൂ..

ഇപ്പോൾ ആളുകൾക്ക് പഴയ കാര്യങ്ങൾ കുത്തി പോകുന്നത് ആണ് പരിപാടി. ഓരോ ആളുകൾക്കും ഓരോ കാഴ്ചപ്പാട് ആണ്. ചിലർ ചാണകം എന്നും സങ്കി എന്നും ഒക്കെ ആണ് വിളിക്കുന്നത്. ഓക്സിജനെ കുറിച്ച് പറഞ്ഞത് ആണ് കാരണം. എന്നാൽ എന്റെ ആശയം കമ്മ്യൂണിസ്റ്റ് ആണ്.

എന്നാൽ ഞാൻ എൽഡിഎഫ് ഓ പാർട്ടിയോ അല്ല. പാപ്പാൻ , ആറാട്ട് എന്നി ചിത്രങ്ങളുമായി ഞാൻ തിരക്കിൽ ആയിരുന്നു അതുകൊണ്ടു ആണ് ഞാൻ സ്റ്റാർ മാജിക്കിൽ വരാതെ ഇരുന്നത്. ഇപ്പോൾ വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ വിളിച്ചതുമില്ല. അവിടെ എല്ലാവരും ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എല്ലാവരും പല സ്വഭാവത്തിൽ ഉള്ളവരാണ്.

എല്ലാവരും തന്നെ കുട്ടികൾ ആണ്. എന്റെ പാറ്റേൺ അല്ല ആ ജോലി. എന്നാലും ഞാൻ ഒത്തുപോകുകയാണ്. ഗെയിം ഒന്നും ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല. പക്ഷെ കളിക്കും അത്രേ ഉള്ളൂ. പിന്നെ ചില തമാശകൾ അരോചകം ആയി തോന്നുമ്പോൾ ഞാൻ പ്രതികരിക്കും അല്ലാത്തപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കും. സ്റ്റാർ മാജിക്ക് ഫാമിലി എനിക്ക് ഇഷ്ടമാണ്.

ആ ഫ്ലോർ രസമാണ്. ഞാൻ മാത്രം സീനിയർ എന്ന തോന്നൽ ആണ് എനിക്ക്. നോബി ചേട്ടൻ സുധി ചേട്ടൻ , അസീസിക്ക , തങ്കു എല്ലാവരും വലിയ സ്നേഹം ഒക്കെ ആണ്. എന്റെ പ്രശനം എന്താണ് എന്ന് വെച്ചാൽ എനിക്ക് പ്രായത്തേക്കാൾ കൂടുതൽ പക്വത ഉള്ളതായി തോന്നും. ചില കാര്യങ്ങൾ തമാശ ആണെങ്കിലും എനിക്ക് സ്വീകരിക്കാൻ കഴിയില്ല. സ്റ്റാർ മാജിക്കിലെ ചാട്ടയടി അഭിനയം അല്ല.

ഒരിക്കൽ തനിക്ക് തങ്കുവിന്റെ കയ്യിൽ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേക്ക് നമ്മൾ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത്. – സാധിക പറയുന്നു.