നടി ഷഫ്‌നയെ മലയാളി സിനിമ പ്രേമികൾക്ക് ഏറെ പരിചിതമാണെങ്കിൽ കൂടിയും ഷഫ്‌നയുടെ ഭർത്താവ് സജിനെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടനായി സജിൻ മാറിക്കഴിഞ്ഞു.
സാന്ത്വനം എന്ന ഒറ്റ സീരിയൽ കൊണ്ട് മലയാളികൾക്ക് ഇടയിൽ സജിൻ ഒരു താരം ആയി മാറിയത്. ശിവേട്ടൻ ഫാൻസ് കൊണ്ട് സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ഗ്രൂപ്പുകൾ ഇൻസ്റ്റാഗ്രാം പേജുകൾ എല്ലാം തന്നെയുണ്ട്.
വർഷങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ സജിൻ ആഗ്രഹിച്ചതുപോലെ ഒരു വേഷം ലഭിക്കുന്നത് എന്ന് വേണം പറയാൻ. പ്ലസ് ടു എന്ന ചിത്രത്തിൽ ഷഫാനയുടെ നായകന്മാരിൽ ഒരാൾ ആയി എത്തിയ സജിൻ പിന്നീട് ചെറിയ വേഷങ്ങളിൽ തമിഴ് സീരിയലിൽ ലഭിച്ചു എങ്കിലും കൂടിയും വേണ്ടത്ര നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ ഇരുനൂറ്റിയമ്പതോളം എപ്പിസോഡുകൾ എത്തുമ്പോൾ സജിൻ എന്ന താരത്തിന് ലഭിച്ച പ്രശസ്തി ചെറുതൊന്നുമല്ല. ഇന്ന് സജിന്റെ ജന്മദിനത്തിൽ നിരവധി ആളുകൾ ആണ് ആശംസകൾ അറിയിച്ചു എത്തിയത്.
ആദ്യം നടിയും ഭാര്യയുമായ ഷഫന എത്തിയപ്പോൾ പിന്നാലെ ശിവന്റെ നായിക ആയി തിളങ്ങി നിൽക്കുന്ന അഞ്ജലി എന്ന ഗോപിക അനിൽ എത്തി. അച്ചു സുഗന്തും ഗിരീഷ് നമ്പ്യാരും അധികം സീരിയൽ താരങ്ങൾ മിക്കവാറും വിഷ് ആയി എത്തിയപ്പോൾ സന്തോഷത്തിൽ ഭാര്യ ഷഫാന കുറിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്.
എന്റെ ഇക്കാക്ക് സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയും സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകൾ യഥാർത്ഥത്തിൽ എനിക്ക് കിട്ടുന്നില്ല.
എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങൾ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്. ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
നിങ്ങൾക്ക് കിട്ടുന്ന സ്‌നേഹം എല്ലാം കണ്ടു ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകൾ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബർത്ത് ഡേ… എന്നുമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പില്‍ ഷഫന പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…