Categories: Serial Dairy

ഇനി ശിവാജ്ഞലിയുടെ പ്രണയ ദിനങ്ങൾ; കണ്ണിൽ കണ്ണിൽ നോക്കിയും മുല്ലപ്പൂമാല തലയിൽ ചൂടിക്കൊടുത്തും ശിവന്റെ പ്രണയം; സാന്ത്വനം വീണ്ടും റേറ്റിങ് മുന്നിൽ..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്.

വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.

195 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ ആണ് സീരിയൽ കൊറോണ മൂലം നിർത്തി വെക്കുന്നത്. എന്നാൽ വീണ്ടും ഷൂട്ടിംഗ് അനുമതി ലഭിച്ചതോടെ സാന്ത്വനം വീണ്ടും സംപ്രേഷണം തുടങ്ങിയത്. വീണ്ടും സംപ്രേഷണം തുടങ്ങി 20 എപ്പിസോഡുകൾ കൊണ്ട് വീണ്ടും റേറ്റിങ് ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാന്ത്വനത്തിന് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ജനപിന്തുണ എന്ന് പറയുന്നത്.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.

കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ഇഷ്ടം ഇല്ലാതെ ശിവനെ വിവാഹം കഴിക്കുന്ന അഞ്ജലിയും അതുപോലെ തന്നെ ആയിരുന്നു ശിവനും.

തുടർന്ന് ഇരുവർക്കും ഇടയിൽ ഇഷ്ടം വന്നു എങ്കിൽ കൂടിയും ചില രസകരമായ മുഹൂർത്തങ്ങളിൽ മാത്രം ആയിരുന്നു ആ പ്രണയം കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് കടന്നു എന്ന് വേണം പറയാൻ. കണ്ണുകൾ കൊണ്ട് കവിതകൾ.

സ്നേഹം കൊണ്ട് മിഴികളിൽ നോക്കി നിൽക്കുമ്പോൾ മതിമറന്ന് ശിവന് ഇഢലിയിൽ സാമ്പാർ നിർത്താതെ ഒഴിക്കുന്നതും ഏട്ടത്തിയമ്മ സാംബാർ കുടിയൻ എന്ന് കളിയാക്കി വിളിക്കുന്നതും ഒക്കെയാണ് ചിരി പടർത്തുന്ന രംഗങ്ങൾ.

അതോടൊപ്പം തന്നെ പ്രണയം പൂത്തുലഞ്ഞ അഞ്ജലിയുടെ തലയിൽ മുല്ലപ്പൂ ചൂടിക്കൊടുക്കുണ്ട് ശിവൻ. ഇതെല്ലാം വളരെ രസകരമായ തന്നെയാണ് എടുത്ത് ഇരിക്കുന്നതും.

എന്നാൽ അമ്മക്ക് അസുഖം ആയതുകൊണ്ട് സ്വന്തം വീട്ടിലേക്ക് പോയ അഞ്ജലിയെ ശിവനിൽ നിന്നും വേർപിരിക്കാൻ ഉള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നുണ്ട് ജയന്തിയും അമ്മ സാവിത്രിയും.

എന്നാൽ ശിവനും അഞ്ജലിക്കും പരസ്പരം ആദ്യമായി ഫോണിൽ സംസാരിക്കുന്നത് ഇപ്പോൾ ആണ്. അടുത്ത ദിവസങ്ങളിൽ ഇരുവരുടെയും ഫോൺ വിളികൾ തന്നെ ആയിരിക്കും സീരിയൽ ഹൈലൈറ്റ് .

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago