മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്.
ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയലിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. സംഭവ ബഹുലമായ നിമിഷങ്ങളിൽ കൂടി മുന്നേറുന്ന പരമ്പര ആയതുകൊണ്ടുതന്നെ സാന്ത്വനത്തിനു ഒട്ടേറ ആരാധകരുണ്ട്.
സിനിമ മൂഡിൽ ആണ് സീരിയൽ മുന്നേറുന്നത്. അഞ്ജലിയും ശിവനും തമ്മിൽ ഉള്ള ഇണക്കത്തിൽ കൂടിയും പിണക്കത്തിൽ കൂടിയും ആയിരുന്നു സീരിയൽ മുന്നേറിയിരുന്നത് എങ്കിൽ കൂടിയും ഇപ്പോൾ സീരിയലിൽ പ്രധാന ഘടകമായി മാറാൻ അപര്ണക്ക് കഴിഞ്ഞു. ഗർഭിണി ആയതോടെ പിണക്കം മറന്നു മകളെ കൊണ്ടുപോകാൻ തമ്പി നടത്തുന്ന ശ്രമങ്ങൾ ആണ് ഒരുഭാഗത്ത്.
എന്നാൽ വീടിന്റെ മരുമകനാക്കി ഹരിയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങൾ ഓരോന്നും പാളിപ്പോകുമ്പോൾ സഹോദരിയെ കൊണ്ട് സാന്ത്വനം കുടുംബം ചിന്നഭിന്നമാക്കാനുള്ള ശ്രമത്തിൽ ആണ് തമ്പി. അതിനായി ലച്ചു അപ്പച്ചി സാന്ത്വനം വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി എങ്കിൽ കൂടിയും ഓരോ പ്ലാനും പൊലിയുന്ന കാഴ്ച ആണ് പ്രേക്ഷകർ കാണുന്നത്.
അതെ സമയം ആദ്യം ശിവനോടുള്ള വെറുപ്പുകൾ മറന്നു അഞ്ജലിയുടെ അമ്മ ശിവനോട് അടുത്ത് എങ്കിൽ കൂടിയും പിന്നീട് അകന്നുപോയിരുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ ഉണ്ടായ തെറ്റിദ്ധാരണകൾ കൊണ്ടായിരുന്നു. അത് മനസിലാക്കാതെ പൂർണ്ണമായും കുറ്റപ്പെടുത്തലുകൾ നടത്താനുള്ള ശ്രമത്തിൽ ആയിരുന്നു ജയന്തി.
അതിനൊപ്പം വെറുപ്പോടെ ആയിരുന്നു സാവിത്രി പിന്നീട് ശിവനെ കണ്ടതും. കഴിഞ്ഞ എപ്പിസോഡിൽ സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അഞ്ജലി വന്നിരുന്നു എങ്കിൽ കൂടിയും ജയന്തി ഇടപെട്ടു താൻ കൊണ്ടുപൊക്കോളാം എന്ന് അറിയിക്കുകയും കൊണ്ടുപോകുകയും ആയിരുന്നു.
എല്ലാ ചിലവും താൻ വഹിച്ചോളാം എന്ന് പറഞ്ഞു എങ്കിൽ കൂടിയും ആശുപത്രിയിലെ ബില് കണ്ടപ്പോൾ 8300 കൊടുക്കാൻ പറഞ്ഞപ്പോൾ ജയന്തിയുടെ കൈവശം ഉണ്ടായിരുന്നത് വെറും 500 രൂപ മാത്രം ആയിരുന്നു. അമളി പാട്ടി വീട്ടിൽ എത്തിയപ്പോൾ സാവിത്രി വീണ്ടും ശിവനോടുള്ള വെറുപ്പ് കാണിക്കുമ്പോൾ ആയിരുന്നു യഥാർത്ഥത്തിൽ ശിവൻ അയാളെ തല്ലാനുള്ള കാരണം അഞ്ജലി വെളിപ്പെടുന്നത്.
സാവിത്രി, അഞ്ജലി, ജയന്തി കൂടെ കിടക്കാൻ വിളിച്ചപ്പോൾ ആണ് തല്ലിയെത് എന്നുള്ള സത്യവും അഞ്ജലി വെളിപ്പെടുത്തുന്നു. ജയന്തി ആയി എത്തുന്നത് അപ്സരയാണ്. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…