മലയാളത്തിൽ ഏറ്റവും വലിയ വിജയം നേടിയ പരമ്പര ആണ് സാന്ത്വനം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് സാന്ത്വനം. ആദ്യ കാലങ്ങളിൽ തുടർന്നും പ്രണയം പറഞ്ഞ സീരിയൽ അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ കഥയും പറയുന്നുണ്ടായിരുന്നു.
എന്നാൽ തമ്പിയും മകൾ അപ്പുവും തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നതോടെ പുത്തൻ തന്ത്രങ്ങൾ മകൾ അറിയാതെ മകളെ വെച്ച് ഉണ്ടാക്കുകയാണ് തമ്പി. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ബാലന്റെ കുടുംബത്തിലെ നാല് സഹോദരങ്ങളെയും നാല് വഴിക്ക് ആകുകയാണ് തമ്പിയുടെ ലക്ഷ്യം.
എന്നാൽ തമ്പി നടത്തുന്ന ഓരോ തന്ത്രങ്ങളും പാതി വഴിയിൽ പോലും എത്താതെ തകർന്നു പോകുന്നതും കാണാം. എന്നാൽ ഇപ്പോൾ സഹോദരി വരുന്നത് പ്രമാണിച്ച് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ് തമ്പിയും അംബികയും.
സഹോദരി വരില്ല എന്ന് അറിഞ്ഞിട്ടും മകളെ ഒപ്പം നിർത്താൻ നുണ പറഞ്ഞാണ് തമ്പി അപർണ്ണയെ കൊണ്ട് പോയത്. അതെ സമയം അസുഖ ബാധിതയായ അഞ്ജുവിന്റെ അമ്മ സവിത്രിയെ കാണാൻ ശിവൻ എത്തി. ശ്വാസം മുട്ടൽ കൊണ്ട് ബുന്ധിമുട്ടുള്ള സാവിത്രി എന്നാൽ വിവരങ്ങൾ ഒന്നും അഞ്ജലിയെ അറിയിക്കരുത് എന്ന് ചട്ടം കെട്ടിയിരുന്നു.
എന്നാൽ കുറച്ചു എപ്പിസോഡുകൾ ആയി കാണാതെ ഏറുന്ന ജയന്തി വീണ്ടും എത്തുന്നത് ആയി പ്രൊമോയിൽ കാണിക്കുന്നുണ്ട്. പുത്തൻ പ്രൊമോയിൽ സാവിത്രി ഇത്ര അധികം അസുഖം ഉണ്ടായിട്ടും കാണാൻ എത്താത്ത മകളെയും മരുമകനെയും കുത്തി നോവിക്കുന്നുണ്ട് ജയന്തി.
ശിവനുള്ള പുത്തൻ പണിയാണ് കൊടുക്കുന്നത് എങ്കിൽ കൂടിയും അത് തിരിഞ്ഞു കുത്തും എന്ന് തന്നെ ആണ് പ്രേക്ഷകർ കരുതുന്നത്. അതെ സമയം വഴിയിൽ വെച്ച് ശങ്കരനെ കാണുന്ന തമ്പി തന്നെ വിളിച്ചു ഒരാൾ പ്രോകോപിച്ചത് കൊണ്ടാണ് താൻ അന്ന് പണം വാങ്ങാൻ ശാട്യം കൂട്ടിയത് എന്ന് അറിയിക്കുകയാണ്.
ഒരു സ്ത്രീയാണ് എന്നും ശിവനോടും ബാലനോടും ദേഷ്യം ഉള്ള ആൾ ആണ് എന്നും വെളിപ്പെടുത്തുന്നു. ഇത് ജയന്തിയുടെ ചീട്ട് കീറും എന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്. അത്തരത്തിൽ ഉള്ള കമന്റ് ആണ് പ്രോമോ വീഡിയോക്ക് വരുന്നതും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…