മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സീരിയലിൽ വില്ലത്തി വേഷത്തിൽ എത്തുന്ന താരം ആണ് അപ്സര. ജയന്തി എന്ന വേഷത്തിൽ ആണ് താരം എത്തുന്നത്.
തന്മയത്വത്തോടെയുള്ള അഭിനയത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ വെറുപ്പുണ്ടാക്കുന്ന കഥാപാത്രം ആയി മാറാൻ അപ്സരക്ക് കഴിഞ്ഞതോടെയാണ് യഥാർത്ഥത്തിൽ ജയന്തി കഥാപാത്രം വിജയം ആയി മാറിയതും.
സാന്ത്വനത്തിൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ശിവനെയും അഞ്ജലിയെയും അതുപോലെ ഹരിയേയും അപ്പുവിനെയും ഒക്കെ ആണെങ്കിൽ കൂടിയും ജയന്തി എന്ന കഥാപാത്രത്തിനോട് എല്ലാവര്ക്കും വല്ലാത്തൊരു വെറുപ്പ് തന്നെയാണ്.
ആ വെറുപ്പ് തന്നെയാണ് യഥാർത്ഥത്തിൽ അപ്സരയുടെ വിജയവും. ഇപ്പോൾ താരം വിവാഹം കഴിക്കാൻ പോകുന്ന എന്നുള്ള വിവരം ആണ് എത്തുന്നത്. സ്നേഹ ശ്രീകുമാർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര വിവാഹിതയാകുകയാണ്.
സംവിധായകൻ ആൽബി ഫ്രാൻസിൻസ് ആണ് വരൻ ആയി എത്തുന്നത്. നവംബർ 29 നു ആണ് ഇരുവർക്കും വിവാഹം. നാളെ കല്യാണം എങ്കിൽ കൂടിയും നിരവധി ആളുകൾ നൽകുന്ന ആശംസകൾക്ക് ഇടയിൽ തന്നെ ആശംസകൾ മുങ്ങി പോകാതെ ഇരിക്കാൻ ആണ് നേരത്തെ ആശംസകൾ നൽകുന്നത് എന്നും അപ്സരക്ക് ആശംസകൾ നൽകി സ്നേഹ ശ്രീകുമാർ പറഞ്ഞത്.
വിവാഹത്തിന് മുന്നേ ഹൽദി ആഘോഷങ്ങൾ താരം നടത്തിയിരുന്നു. അഭിനയ ജീവിതത്തിൽ എത്തിയിട്ട് 8 വർഷങ്ങൾ കഴിഞ്ഞ താരം 20 ൽ കൂടുതൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ താരത്തിന്റെ രണ്ടാം വിവാഹം ആണ് ഇത് എന്ന തരത്തിൽ നിരവധി കിംവദന്തികൾ വന്നിരുന്നു.
അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്‌സരയും മാത്രമാണ് വീട്ടിൽ. മൈ ലവ് എന്ന് പറഞ്ഞു കൊണ്ട് ആൽബിയെ അപ്സര നേരത്തെ പരിചയപ്പെടുത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…