മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ശിവന്റെയും അഞ്ജലിയുടെയും പ്രണയ രംഗങ്ങളും അപ്പുവിന്റെയും ഹരിയുടെയും ഇണക്കങ്ങളും പിണക്കങ്ങളും അതിനൊപ്പം കണ്ണന്റെ കുസൃതികളും ബാലന്റെയും ദേവിയുടെയും കരുതലും എല്ലാം ചേരുന്നതാണ് സാന്ത്വനം വീട്.
എന്നാൽ അവിടെ തമ്പിയുടെ ചില കരുനീക്കങ്ങളും അതുപോലെ ജയന്തിയുടെ ചൊറിച്ചിലും എല്ലാം ഉണ്ടെങ്കിൽ കൂടിയും ഇപ്പോൾ ആരാധകർ ഏറെ കാണാൻ ഇഷ്ടമില്ലാത്ത രംഗങ്ങളിൽ കൂടിയാണ് സാന്ത്വനം കടന്നു പോകുന്നത്. തമ്പി നടത്തുന്ന ഓരോ കരുനീക്കങ്ങളും പൊളിഞ്ഞു വീഴുമ്പോൾ എന്ത് ചെയ്യണം അറിയാതെ തല പുകയുന്ന തമ്പി സഹോദരിയെ കളത്തിൽ ഇറക്കുന്നതോടെ ആണ് പഴയ അമ്മായിമ്മ വഴക്കുകൾ ഉള്ള കണ്ണീർ സീരിയൽ ഗണത്തിലേക്ക് സാന്ത്വനവും പോയോ എന്നുള്ള ആശങ്കയിൽ ആണ് മലയാളികൾ.
എന്നാൽ പ്രേക്ഷകർ മോഹിച്ച ആ എപ്പിസോഡുകൾ ആണ് ഇനി വരാൻ ഉള്ളത് എന്നാണ് പുതിയ പ്രോമോ വീഡിയോ പുറത്തു വരുന്നതോടെ പ്രേക്ഷകർ മനസിലാക്കുന്നത്. ആദ്യം പഴവും പച്ചക്കറിയും കൊണ്ട് വന്നു നടത്തുന്ന കരുനീക്കത്തിൽ വിജയിക്കാൻ കഴിയാതെ പോകുന്ന ലച്ചു പിനീട് ലക്‌ഷ്യം വെക്കുന്നത് അഞ്ജലിയും അപ്പുവും തമ്മിലുള്ള സ്നേഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ആയിരുന്നു.
അതിൽ വിജയം കണ്ടെത്തി നിൽക്കുകയാണ് ലച്ചു എന്ന് വേണം പറയാൻ. കാരണം ഗ്യാസ് അടുപ്പ് കൊണ്ടുവരുകയും അതുപോലെ കിടക്കയും പുതിയ വാഷിംഗ് മെഷീൻ കൊണ്ടുവരുകയും അടക്കം സാന്ത്വനം വീട്ടിൽ ഓരോ കുത്തിത്തിരിപ്പ് കൊണ്ട് വരാനും ഉള്ള ശ്രമങ്ങൾ വമ്പൻ വിജയങ്ങൾ നേടി എടുക്കാൻ ലച്ചുവിന് കഴിയുന്നതോടെ പുതിയ അടവുകൾ തന്നെ ആയിരിക്കും വരും ദിവസങ്ങളിൽ കാണാൻ കഴിയുക.
എന്നാൽ എല്ലാം സഹിച്ച ബാലനും അനിയന്മാരും കൂടി കളിക്കാൻ ഇറങ്ങിയാൽ ജയിക്കുക തന്നെ ചെയ്യും എന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള സാന്ത്വനം കാണിച്ചു തന്നത്. തമ്പി കളിച്ച അതെ കളി തന്നെ തിരിച്ചു കളിക്കാനുള്ള പരിപാടിയിൽ ആണ് ബാലനും ശിവനും ഹരിയും. ഇനി പ്രേക്ഷകർ കാണാൻ ഇരിക്കുന്നത് ലച്ചുവിനെ പുകച്ചു പുറത്തു ചാടിക്കുന്ന കലാശക്കൊട്ട് തന്നെ ആയിരിക്കും. എപ്പിസോഡുകൾ കാണാനുള്ള ആകാംഷ കൂടി എന്നാണു ആരാധകർ പറയുന്നത്. പ്രോമോ വീഡിയോ കാണാം
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…