Categories: Serial Dairy

തമ്പി സാന്ത്വനം വീട്ടിൽ എത്തും; ശിവന് മുന്നിൽ വെച്ച നിബന്ധനകൾക്ക് മുന്നിൽ കണ്ണുകൾ നിറഞ്ഞ് ഹരി; തുള്ളിച്ചാടി അപ്പു..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം.

ശിവന്റെയും അഞ്ജലിയുടെയും പ്രണയ രംഗങ്ങളും അപ്പുവിന്റെ അസ്ഥാനത്തിൽ ഉള്ള ഡയലോഗുകളിലും ദേവിയും ബാലനും സഹോദരങ്ങൾക്കും കുടുംബത്തിനും നൽകുന്ന കരുതലും അതുപോലെ അപ്പുവിന്റെ പിടിവാശിയും എല്ലാം ചേരുന്നതാണ് സാന്ത്വനം വീട്.

ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിര്മ്മാതാവ് കൂടിയായ ചിപ്പി തന്നെയാണ്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. ഹരി ആയി ഗിരീഷ് നമ്പ്യാർ എത്തുമ്പോൾ അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.

അപർണ ആയി എത്തുന്നത് രക്ഷയാണ്. രാജീവ് പാരമേശ്വർ ആണ് ബാലനായി എത്തുന്നത്. രസകരമായ മുഖൂർത്തങ്ങൾ വഴി ആണ് ദിനംപ്രതി സീരിയൽ എത്തുന്നത്. ആദ്യ കാലങ്ങളിൽ അഞ്ജലിയും ഹരിയും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ ആയിരുന്നു.

തുടർന്ന് ഹരിയും അഞ്ജലിയുമായി ഉള്ള വിവാഹം നിദചയിച്ചതോടെ ആണ് ഹരിക്ക് അപര്ണയുമായി ഉള്ള പ്രണയം എല്ലാവരും അറിയുന്നത്. തുടർന്ന് കല്യാണ മണ്ഡപത്തിൽ ദേവിയുടെ നിർബന്ധത്തിന് വഴങ്ങി ശിവൻ തനിക്ക് ഒട്ടും വേഷമില്ലാത്ത അഞ്ജലി യെ വിവാഹം കഴിക്കുന്നു.

തുടർന്ന് അടിയും വഴക്കുമായി മുന്നേറുന്ന ഇരുവർക്കുമിടയിൽ സന്തോഷവും ഇഷ്ടവും ഉണ്ടാക്കുന്നു. എന്നാൽ അഞ്ജലിയുമായി അമ്മ സാവിത്രിക്കും അതുപോലെ ദേവിയുടെ സഹോദരന്റെ ഭാര്യക്കും തീരെ ഇഷ്ടമല്ല ശിവനെ.

ശിവനെ അപമാനിക്കാൻ ഉള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട് എങ്കിൽ കൂടിയും അഞ്ജലി കട്ടക്ക് ശിവന്റെ ഒപ്പം നിൽക്കുന്നതോടെ ശിവൻ കൂടുതൽ അഞ്ജലിയുമായി ഒന്നിക്കുന്നു. ഇതിന് ഇടയിൽ അപർണ്ണ ഹരിയിൽ നിന്നും ഗർഭം ധരിക്കുന്നു.

ഇതോടെ പിണങ്ങി നിക്കുന്ന അപ്പുവിന്റെ അമ്മ മകളെ കാണാൻ എത്തുന്നുണ്ട് എങ്കിൽ കൂടിയും തമ്പി അറിയുന്നില്ല. തുടർന്ന് ആരോ പറഞ്ഞു മകൾ ഗർഭിണി ആയ വിവരം തമ്പി അറിയുന്നത്.

തുടർന്ന് ജയന്തിയുടെ കുതന്ത്രത്തിൽ അഞ്ജലിയുടെ അച്ഛൻ ശങ്കരനെയും സാവിത്രിയും കടം വാങ്ങിയ പണം തിരിച്ചു നൽകാത്തത് കൊണ്ട് തമ്പി വീട്ടിൽ നിന്നും പുറത്താക്കുന്നു. എന്നാൽ ശിവൻ കൃത്യമായി ഇടപെടുന്നതോടെ ശങ്കരനും സാവിത്രിയും വീട് തിരികെ ലഭിക്കുന്നു.

ഒപ്പം എല്ലാത്തിനും കൂട്ടുനിന്നതും സഹായിച്ചതും ശിവൻ തന്നെ ആയിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രശ്നമുണ്ടാക്കിയ തമ്പിയെ വീട്ടിൽ കേറി കൈകാര്യം ചെയ്യുന്നതും ഉണ്ട് ശിവൻ. ഇതോടെ ശിവനോടുള്ള ശത്രുത തമ്പിക്ക് കൂടുകയും ചെയ്തു.

എന്നാൽ ഗർഭിണി ആയ തന്നെ കാണാൻ അച്ഛൻ തമ്പി എത്തണം എന്ന് വാശിയുമായി അപ്പു എത്തുകയും തമ്പിയെ കണ്ട് ദേവിയും ബാലനും സംസാരിക്കുകയും തുടർന്ന് അപ്പു നേരിട്ടെത്തി സംസാരിച്ചു എങ്കിൽ കൂടിയും ശിവൻ വന്നു തന്നെ കഴുത്തിന് കുത്തി പിടിച്ചതും അതുപോലെ ശിവൻ വന്നു കാലു പിടിച്ചാൽ മാത്രമേ വരുകയുള്ളൂ എന്നുള്ള വാശി തമ്പി.

ഇത് ചെയ്യുന്നതോടെ അച്ഛൻ വരുന്നതിന് വേണ്ടി നിരാഹാരം കിടക്കുന്ന അപ്പുവിനോട് താൻ പോയി കാലു പിടിക്കാമെന്ന് ശിവൻ പറയുകയും ശിവൻ പോകുകയും ചെയ്യുന്നു.

തമ്പിയുടെ കാലുകൾ പിടിച്ചു മാപ്പ് പറയുന്ന ശിവനുമുന്നിൽ തമ്പി സാന്ത്വനത്തിലേക്ക് വരണം എങ്കിൽ തന്റെ ഈ നിബന്ധന കൂടി അംഗീകരിക്കണം എന്ന് പറയുക ആണ്. താൻ എപ്പോൾ ഒക്കെ സാന്ത്വനം വീട്ടിൽ വരുന്നുവോ അപ്പോൾ ഒന്നും ശിവൻ അവിടെ ഉണ്ടാവരുത് എന്നുള്ള കണ്ടീഷനും തമ്പി വെക്കുന്നു.

ഹരി സമ്മതിക്കുന്നില്ല എങ്കിൽ കൂടിയും ശിവൻ ഇക്കാര്യം പൂർണ്ണ സന്തോഷത്തോടെ സമ്മതിക്കുന്നു. തമ്പി വരുന്നു എന്നുള്ള വിവരം അറിഞ്ഞതോടെ അപ്പു തുള്ളി ചാടുകയാണ് . ഒപ്പം സാന്ത്വനം വീട്ടിൽ തമ്പി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago