Categories: Serial Dairy

അഞ്ജലിയുടെ അമ്മക്കുണ്ടായ അപകടത്തിന് കാരണം കണ്ണനോ; സംഭവ ബഹുലമായ നിമിഷങ്ങളിലേക്ക് സാന്ത്വനം..!!

മലയാളത്തിൽ ഏറ്റവും ആരാധകർ ഉള്ള പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവന് ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.

കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

വിവാഹം കഴിഞ്ഞു ഏകദേശം ഒരു വര്ഷത്തേക്ക് എത്തുമ്പോൾ ആദ്യമായി മുരുമകനെയും മകളെയും അമരാവതി വീട്ടിലേക്ക് ക്ഷണിക്കുകയും വാനോളം സ്നേഹിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ആണ് കഴിഞ്ഞ വാരം കാണിച്ചത്.

എംബിഎ കഴിഞ്ഞ ബിസിനെസ്സിൽ അഗ്രഗണ്യനായ ഹരിയെ സാന്ത്വനത്തിൽ എങ്ങനെ അടർത്തി എടുക്കാൻ കഴിയും എന്നുള്ള ശ്രമങ്ങളിൽ ആണ് തമ്പി. നാല് ദിവസങ്ങൾ നീണ്ടു നിന്ന വിരുന്നു കഴിഞ്ഞു സ്വന്തം വീട്ടിൽ തിരിച്ചു ഹരി വന്നതിന്റെ ആശ്വാസത്തിൽ ആണ് ഹരി.

എന്നാൽ അടുത്ത വാരത്തിലേക്ക് ഉള്ള പുത്തൻ പ്രോമോ ഏഷ്യാനെറ്റ് പുറത്തു വിട്ടതോടെ ഇനി എന്തൊക്കെ ആണ് സംഭവിക്കാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിൽ ആണ് സാന്ത്വനം പ്രേമികൾ.

സാന്ത്വനം വീട്ടിലെ കുറുമ്പനും കണ്ണിലുണ്ണിയും അയാ കണ്ണൻ എന്തോ അപകടത്തിൽ ചെന്ന് പെടുന്നതായി പ്രൊമോയിൽ കാണിക്കുന്നു. നേരത്തെ കോളേജിൽ നടന്ന ഒരു പ്രണയ ചതിയിൽ കണ്ണൻ കുടുങ്ങുന്നതും തമ്പി അത് മുതലാക്കുകയും ചെയ്യുന്നതോടെ പോലീസ് പിടികൂടുന്നുണ്ട് കണ്ണനെ.

എന്നാൽ ഇത്തവണ എന്താണ് സംഭവിക്കുന്നത് എന്ന് കാണിക്കുന്നില്ല എങ്കിൽ കൂടിയും അഞ്ജലിയുടെ അമ്മ സാവിത്രിയെ ആശുപത്രിയിൽ നിന്നും പരിക്കുകൾ പറ്റി ഇരു കൈകളിൽ പിടിച്ചു അഞ്ജലിയും ശിവനും കൂടി കൊണ്ട് വരുന്നതും അതുപോലെ കണ്ണൻ ആദ്യം വന്നു മാപ്പ് പറയുന്നത് ശിവനോടും അഞ്ജലിയോടും ആണ്.

ഇതൊക്കെ കാണുമ്പോൾ സാവിത്രിക്ക് പറ്റിയ അപകടത്തിൽ കാരണം കണ്ണൻ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്നാൽ തമിഴ് പരമ്പരയിൽ ഇതേ സമയം കണ്ണൻ ഒരു പ്രണയത്തിലേക്ക് കടക്കുന്നതായി ആണ് ഉള്ളത്. അതിന്റെ കുഴിയിൽ പെടുന്നതാണ് ഇതെന്ന് ആരാധകർ കമന്റ് വഴി പറയുന്നത്.

കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയി ശിവന്റെയും അഞ്ജലിയുടെയും അതുപോലെ ദേവിയുടെയും ഹരിയുടെയും അടുത്ത് എത്തുന്നുണ്ട് കണ്ണൻ. അതെ സമയം കാത്തിരുന്ന പ്രണയ നിമിഷങ്ങൾ വീണ്ടും വന്നെത്തുന്നതിന്റെ സന്തോഷത്തിൽ ആണ് ശിവാജ്ഞലി ഫാൻസ്‌.

തന്റെ ഭർത്താവിൽ നിന്നും ഉള്ള ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്നയാൾ ആണ് അഞ്ജലി. ഭർത്താവിനൊപ്പം കരിക്ക് കുടിക്കുന്നതും ബൈക്കിൽ മഴ നനഞ്ഞ് പോകുന്നതും ഒക്കെ ആണ് അഞ്ജലിയുടെ ആഗ്രഹങ്ങൾ. അതുപോലെ ഭർത്താവിന് ഒപ്പം തുണി അലക്കുന്നതാണ് അഞ്ജലി യുടെ മറ്റൊരു ആഗ്രഹം.

ശിവനൊപ്പം തുണി അലക്കുന്നതും തുണി പിഴിയുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അമ്മയോടുള്ള കരുതൽ നൽകി ആണ് ശിവൻ സാവിത്രിയെ ആശുപത്രിയിൽ നിന്നും കൂട്ടികൊണ്ടു വരുന്നത്. കയ്യിൽ ഒരു കെട്ടുള്ളതും കാണാൻ കഴിയും.

തമ്പി ഹരിക്ക് നൽകിയ ബൈക്ക് തിരിച്ചു നൽകുമോ എന്നുള്ളതും അതുപോലെ കുടുംബത്തിനൊപ്പം ഇരുന്നു ഹരി ചപ്പാത്തി പരത്തുന്നതും അപ്പു കളിയാക്കുന്നതും കാണാം.

എന്തായാലും കഴിഞ്ഞ വാരത്തിൽ കുറച്ചു രസം കൊ.ല്ലിയായ എപ്പിസോഡുകളും ഏറെ ലാഗിംഗ് ആയ നിമിഷങ്ങളും ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതെല്ലാം തിരിച്ചു പിടിക്കാനുള്ള മരുന്നുമായി ആണ് ഈ വാരം സാന്ത്വനം ടീം എത്തുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago