Serial Dairy

അപർണ്ണ ഗർഭിണി; സാന്ത്വനം വീട്ടിൽ പുത്തൻ സന്തോഷം; ശിവനും അഞ്ജലിയും പിണക്കത്തിൽ തന്നെ..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ കുടുംബ വിളക്ക് ആണെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ സാന്ത്വനം തന്നെയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം.

ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങളും വഴക്കുകളും അപ്പുവിന്റെ കുശുമ്പും കണ്ണന്റെ കളിയും ചിരിയും ബാലന്റെയും ദേവിയുടെയും കരുതലും എല്ലാം നിറഞ്ഞതാണ് സാന്ത്വനത്തിൽ കാണിക്കുന്നത്.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.
കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. സ്നേഹത്തിന്റെ തണലിൽ വാഴുന്ന സഹോദരങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പുത്തൻ വഴിത്തിരുവകൾ ആണ് ഉണ്ടായിരിക്കുന്നത്. തങ്ങൾക്കും ഒരു കുഞ്ഞു വേണം എന്നുള്ള മോഹം വർഷങ്ങൾക്കു ശേഷം ബാലനിലും ദേവിയിലുമുണ്ട്.

അതുപോലെ തന്നെ ഒരു ജോലിക്ക് പോകണം എന്നുള്ള ആഗ്രഹം ആണ് അപർണ്ണക്ക്. അങ്ങനെ അപർണ ജോലി നേടി. അപ്പു ആദ്യ രണ്ടു ദിവസം ജോലിക്ക് പോയതോടെ തനിക്ക് പറ്റിയ പണിയല്ല ഇതെന്ന് മനസിലാക്കുകയാണ്.

അതെ സമയം അഭിപ്രായ വ്യത്യാസമുള്ള അഞ്ജലിയും ശിവനും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. അപ്പു ജോലിക്ക് പോകാൻ മടികാണിക്കുകയും തനിക്ക് ക്ഷീണവും മനം പുരട്ടലും ഉണ്ടെന്നു ദേവിയെ അറിയിക്കുന്നതോടെയാണ് അപർണ ഗർഭിണിയാണ് എന്ന് ദേവി തിരിച്ചറിയുരുന്നത്..

തുടർന്ന് തങ്ങളുടെ അനുമാനം ശരിയാണെന്നു കാണിക്കാൻ ആശുപത്രിയിലേക്ക് പോകുകയാണ്. ഇതുവരെ കാണാത്ത സന്തോഷം ആണ് ദേവിയുടെ മുഖത്ത്. കാലങ്ങൾക്ക് ശേഷം ശെരിക്കും പറഞ്ഞാൽ കണ്ണൻ ഉണ്ടായതിന് ശേഷം സാന്ത്വനം വീട്ടിൽ ഒരു കുഞ്ഞു ജനിക്കാൻ പോകുകയാണ്.

ഇനി ശിവാജ്ഞലിയുടെ പ്രണയ ദിനങ്ങൾ; കണ്ണിൽ കണ്ണിൽ നോക്കിയും മുല്ലപ്പൂമാല തലയിൽ ചൂടിക്കൊടുത്തും ശിവന്റെ പ്രണയം; സാന്ത്വനം വീണ്ടും റേറ്റിങ് മുന്നിൽ..!!

എന്നാൽ തെറ്റിദ്ധാരണ കൊണ്ട് അഞ്ജലിയോട് പിണങ്ങിയ ശിവന് പക്ഷെ അഞ്ജലിയെ കാണാത്തതുകൊണ്ട് ഉറക്കവും വിശപ്പും നഷ്ടമായി. എന്ത് ചെയ്യണം എന്ന് അറിയാതെ നെട്ടോട്ടത്തിൽ ആണ് ശിവൻ. ഇരുവരും ഒന്നിക്കുന്നത് കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago